Saturday September 23, 2017
Latest Updates

ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്ന് അര്‍മാ ആര്‍ച്ച് ബിഷപ്പ്

ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ്  ഉപയോഗിക്കണമെന്ന് അര്‍മാ ആര്‍ച്ച് ബിഷപ്പ്

ബെല്‍ഫാസ്റ്റ് :വിശ്വാസികള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി കൂടുതല്‍ അടുക്കണമെന്ന മാര്‍പാപ്പയുടെ അഭിപ്രായത്തെ പിന്താങ്ങി അര്‍മാ ആര്‍ച്ച് ബിഷപ്പ്. വിശ്വാസികള്‍ സാങ്കേതികവിദ്യയോടെ പുറം തിരിഞ്ഞു നില്‍ക്കേണ്ടതില്ലെന്ന് ആര്‍ച്ച് ബിഷപ്പ് എമോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോകത്ത് സജീവമായ വിശ്വാസികള്‍ അവിടെയും ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐറിഷ് ബിഷപ്‌സ് കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്താരാഷ്ട്ര സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന കോണ്‍ഫ്രണ്‍സിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയുടെ ആഹ്വാനത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. വിശ്വാസം പ്രചരിപ്പിക്കുന്നത്തിനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ എല്ലാം വിശ്വാസ പ്രചരണത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top