Wednesday September 26, 2018
Latest Updates

ക്രിയേറ്റിവ് അയര്‍ലണ്ട് പദ്ധതിയ്ക്ക് തുടക്കമായി, മാതൃകയായി തുടക്കമിടാന്‍ ഫിംഗല്‍ കൗണ്ടി 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ സാംസ്‌കാരിക ചക്രവാളത്തില്‍ അതിരിടാത്ത അടയാളമാവുകയാണ് ഫിംഗല്‍. അയര്‍ലണ്ടില്‍ ഏറ്റവും അധികം വംശീയതകളില്‍ നിന്നുള്ള ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമായി മാറിയിരിക്കുന്ന നോര്‍ത്ത് ഡബ്ലിനിലെ ഈ കൗണ്ടി കൗൺസിൽ ഏരിയ  അയര്‍ലണ്ടിന്റെ സാമൂഹ്യ വ്യത്യസ്ഥതകളുടെ നേര്‍ക്കാഴ്ചയാവുകയാണ്.

അയര്‍ലണ്ടിലെ മലയാളി സമൂഹം ഏറ്റവും അധികമുള്ള സ്വോര്‍ഡ്സ് ,ബ്‌ളാഞ്ചസ്ടൗണ്‍, സാന്‍ട്രി, ലെക്‌സിലിപ്പിന്റെയും,ലൂക്കന്റെയും,ഫിംഗ്ളാസിന്റെയും ഭാഗങ്ങള്‍ എന്നിവയും ഡബ്ലിന്‍ എയര്‍പോര്‍ട്ടും ഉള്‍പ്പെടുന്ന  ഫിംഗല്‍ വൈവിധ്യമായ സവിശേഷതകള്‍ ഉള്‍കൊള്ളുന്ന സമൂഹങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ ഒരു പദ്ധതിയുമായി എത്തുകയാണ്.

കൗണ്ടിയുടെ വൈവിധ്യ സംപുഷ്ടമായ കലാസംസ്‌കൃതിയുടെ നേര്‍സാക്ഷ്യമായാണ് ഫിംഗല്‍ കള്‍ച്ചര്‍ ആന്റ് ക്രിയേറ്റിവിറ്റി പ്ലാന്‍-2017 പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാഷ്ടത്തിനായി തുറന്നത്.നാനാത്വങ്ങളില്‍ ഏകത്വമെന്ന പിതൃരാജ്യത്തിന്റെ വിശേഷണം ഏറ്റെടുക്കാനൊരുങ്ങുകയാണ് പ്രദേശത്തു നിന്നുള്ള മുന്‍ കൗണ്‍സിലര്‍ കൂടിയായ വരദ്കര്‍.

അയര്‍ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്ടി കൗൺസിലാണ്‌  ഫിംഗല്‍.നാലിലൊരാള്‍ 15 വയസ്സില്‍ താഴെയുള്ളവരാണെന്നതാണ് ഇവിടുത്തെ ജനസംഖ്യാപരമായ പ്രത്യേകത.അയര്‍ലണ്ടിന്റെ സര്‍ഗസംസ്‌കൃതിയുടെ ആദ്യ സ്തംഭമാണ് കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുതകുന്ന ഫിംഗല്‍ കള്‍ച്ചര്‍ ആന്റ് ക്രിയേറ്റിവിറ്റി പ്ലാന്‍ എന്നാണ് സംഘാടകര്‍ പറയുന്നത്.

മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ എന്താണ് നല്‍കേണ്ടത്,എന്താണ് ചെയ്യേണ്ടത്’ എന്നതാണ് ഫിംഗല്‍ കൗണ്‍സില്‍ അവിടുത്തെ യുവതയോട് ചോദിക്കുന്നത്.അതിനായി സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക സമ്മേളനവും വിളിച്ചിട്ടുണ്ട്.

യുവ സ്വപ്നങ്ങള്‍ തുറന്നു പറയാനുള്ള അവസരം കൂടിയാണ് സെപ്തംബര്‍ രണ്ടിന് ഒരുക്കുന്നതെന്ന് ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ ഡ്രായിയോച്ട് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ എമര്‍ മക് ഗോവന്‍ പറയുന്നു. ‘യുവര്‍ സേ,യുവര്‍ സേ ‘എന്നാണ് ഈ ഒരു പ്രോഗ്രാമിന്റെ പേര്.ഡബ്ലിനില്‍ താമസിക്കുന്ന 13നും 18നും ഇടയില്‍ പ്രായമുള്ള ഓരോരുത്തര്‍ക്കും അവിടെ കടന്നുവന്ന് അവരുടെ മനസ്സിലെ കലാ സ്വപ്നങ്ങള്‍ പങ്കുവെക്കാം.’മുതിര്‍ന്നവരായ ഞങ്ങള്‍ എന്താണ് തരേണ്ടതെന്ന് അവര്‍ പറയണം’ .ആശയ സംവാദം,സ്പോക്കണ്‍ വേര്‍ഡ്,കോമിക് സ്ട്രിപ് ആര്‍ട് വര്‍ക്ക്,ഡാന്‍സ്,ശില്‍പ്പശാലകള്‍ എല്ലാം ഇവിടെയുണ്ടാകും.

ഡബ്ലിനിലെ മലയാളി കുടിയേറ്റക്കാരില്‍ ഏറെപ്പേരും വീട് വെയ്ക്കാനായി തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട മേഖലയായി ബ്ലാഞ്ചസ് ടൗണും,സ്വോര്‍ഡ്സും അടങ്ങുന്ന ഈ കൗണ്ടിയെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.അതുകൊണ്ടു തന്നെ കലാസാംസ്‌കാരിക മേഖലയില്‍ മലയാളി സമൂഹത്തിന് പൊതു സമൂഹത്തില്‍ നിന്നും ആവശ്യപ്പെടാനുള്ളവ തേടാനുള്ള അവസരമാണ് സെപ്റ്റംബര്‍ രണ്ടിലെ ‘യുവര്‍ സേ,യുവര്‍ സേ പ്രോഗ്രാമും.അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളിലും പുതിയ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.asilioabfa

(ഫോട്ടോ:സ്വോര്‍ഡ്‌സ് കാസിലില്‍ പ്രധാനമന്ത്രിയുടെ വരവും കാത്തിരിക്കുന്ന ബ്ളാഞ്ചസ് ടൌണ്‍ ഫാമിലി ക്ലബിലെ കൊച്ചു കലാകാരികളും,പ്രധാനമന്ത്രിയോടൊപ്പം ചേര്‍ന്ന

Scroll To Top