Friday January 20, 2017
Latest Updates

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ 6 നു പുറത്തിറങ്ങും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ 6 നു പുറത്തിറങ്ങും

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ 6 നു പുറത്തിറങ്ങും. പ്ലെയിംഗ് ഇറ്റ് മൈ വേ മൈ ഓട്ടോബയോഗ്രഫി എന്നാണു സച്ചിന്റെ ആത്മകഥയുടെ പേര്. മുംബൈയിലാണ് പുസ്തക പ്രകാശനം. താന്‍ പൊതു ജീവിതത്തില്‍ തുറന്നു പറയാത്ത ചില കാര്യങ്ങള്‍ കൂടി പുസ്തകത്തില്‍ ഉണ്ടാകുമെന്ന് സച്ചിന്‍ പറഞ്ഞു. കളി എഴുത്തുകാരനായ ബോറിയ മജുംദാറാണ് സച്ചിനെ എഴുത്തില്‍ സഹായിക്കുന്നത്.

35 വര്‍ഷം മുമ്പ് ആദ്യമായി ബാറ്റ് കയ്യിലെടുത്തത് മുതല്‍ കഴിഞ്ഞ നവംബറില്‍ വിരമിക്കുന്നത വരെയുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും. ബ്രിട്ടീഷ് പബ്ലിഷിംഗ് ഹൌസായ ഹോഡര്‍ സ്റ്റൗട്ടന്‍ ആണ് സച്ചിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലും പുറത്തും ഒരേ സമയം പുസ്തകം വിപണിയില്‍ ഇറങ്ങും.

Scroll To Top