Monday July 16, 2018
Latest Updates

ക്രാന്തിയുടെ മെയ് ദിനാഘോഷം; ഡബ്ലിനില്‍ സീതാറാം യെച്ചൂരി മുഖ്യാതിഥിയായെത്തും 

ക്രാന്തിയുടെ മെയ് ദിനാഘോഷം; ഡബ്ലിനില്‍ സീതാറാം യെച്ചൂരി മുഖ്യാതിഥിയായെത്തും 

ഡബ്ലിന്‍:അയർലണ്ടിലെ ഇടതുപക്ഷ സാമൂഹ്യസംഘടനയായ  ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ നടക്കുന്ന മെയ് ദിനാഘോഷത്തില്‍ സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗന്‍ ടാല്‍ബോള്‍ട്ട് ഹോട്ടലില്‍ വച്ചാണ് മെയ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ക്രാന്തി തയ്യാറെടുക്കുകയാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനമാണ് മെയ് ദിനമായി ലോക തൊഴിലാളി സമൂഹം ആചരിക്കുന്നത്.. തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പുതുക്കലാണ് മെയ് ദിനാഘോഷം. രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത വര്‍ഗബോധത്തിന്റെ ആവിഷ്‌കാരം കൂടിയാണ് ഓരോ മെയ് ദിനാഘോഷവും.

കഴിഞ്ഞ മെയ് ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയര്‍ലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. മെയ് ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് ക്രാന്തി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top