Sunday October 21, 2018
Latest Updates

ക്രാന്തിക്ക് നവനേതൃത്വം,ഷാജു ജോസ് സെക്രട്ടറി,അഭിലാഷ് ഗോപാലപിള്ള പ്രസിഡണ്ട് 

ക്രാന്തിക്ക് നവനേതൃത്വം,ഷാജു ജോസ് സെക്രട്ടറി,അഭിലാഷ് ഗോപാലപിള്ള പ്രസിഡണ്ട് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തിയ്ക്ക് ‘പുതു നേതൃത്വം. ഷാജു ജോസിനെ(വാട്ടര്‍ ഫോര്‍ഡ്) സെക്രട്ടറിയും അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡണ്ടായും യോഗം തിരഞ്ഞെടുത്തു.

ജീവന്‍ വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) പ്രീതി മനോജ് (വൈസ് പ്രസിഡണ്ട്) അജയ് സി ഷാജിയെ ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍മാരായി രാജന്‍ ദേവസ്യയെയും, അശ്വതി പ്ലാക്കലിനെയും തിരഞ്ഞെടുത്തു.

ബിനു അന്തിനാടിന്റെ അദ്ധ്യക്ഷതയില്‍ ക്രാന്തിയുടെ പുതിയ കമ്മറ്റി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് അടുത്ത പ്രവര്‍ത്തനവര്‍ഷത്തില്‍ സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

അടുത്ത വര്‍ഷത്തേക്കുള്ള 17 അംഗ കമ്മറ്റിയെ അംഗങ്ങളെ ഐക്യകണ് ഠേന തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.

ഷാജു ജോസ് (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്ത് ), ജീവന്‍ വര്‍ഗ്ഗീസ് (ഡബ്ലിന്‍), പ്രീതി മനോജ് (ഡബ്ലിന്‍), അജയ് സി ഷാജി (ഡബ്ലിന്‍), മനോജ് ഡി മാന്നത് (ഡബ്ലിന്‍), ശ്രീകുമാര്‍ നാരായണന്‍ (കില്‍ഡെയര്‍), അനൂപ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് തോമസ് (വാട്ടര്‍ഫോര്‍ഡ്), രാജു ജോര്‍ജ് (കോര്‍ക്), സരിന്‍ വി ശിവദാസന്‍ (കോര്‍ക്), ഓ ആര്‍ സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിന്‍), ബിനു വര്‍ഗ്ഗീസ് (ഡബ്ലിന്‍), വര്‍ഗ്ഗീസ് ജോയ് (ഡബ്ലിന്‍), രതീഷ് സുരേഷ് (ഡ്രോഗഡ), ജോണ്‍ ചാക്കോ (ഡബ്ലിന്‍)

എസ് ഡി പി ഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ മഹാരാജാസ് കോളജിലെ അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോചനപ്രമേയം ബിനു അന്തിനാട് അവതരിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി ബിനു വര്‍ഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. ട്രഷററുടെ താല്‍ക്കാലിക ചുമതലയുള്ള മനോജ് ഡി മാന്നത് നാളിതുവരെയുള്ള വരവ് ചെലവുകളുടെ റിപ്പോര്‍ട്ടു അവതരിപ്പിക്കുകയും അത് അംഗങ്ങള്‍ പാസ്സാക്കുകയും ചെയ്തു. തുടര്‍ന്ന് സംഘടനയുടെ നിയമാവലിയുടെ കരട് ജീവന്‍ വര്‍ഗ്ഗീസ് അവതരിപ്പിക്കുകയും ഭേദഗതികളോടെ പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.

കോര്‍ക്കില്‍ നിന്നുള്ള സരിന്‍ വി ശിവദാസന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

വര്‍ഗ്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു.

Scroll To Top