Wednesday January 17, 2018
Latest Updates

ക്രഷിലാക്കേണ്ട കുഞ്ഞിനെ കാറില്‍ മറന്നു,സൂര്യതാപമേറ്റ് പിഞ്ച് കുഞ്ഞ് മരിച്ചതിന് കാരണമായത് അച്ഛന്റെ അശ്രദ്ധ: സംഭവം ആഘോഷിക്കാതെ ഐറിഷ് മാധ്യമങ്ങള്‍

ക്രഷിലാക്കേണ്ട കുഞ്ഞിനെ കാറില്‍ മറന്നു,സൂര്യതാപമേറ്റ് പിഞ്ച് കുഞ്ഞ് മരിച്ചതിന് കാരണമായത് അച്ഛന്റെ അശ്രദ്ധ: സംഭവം ആഘോഷിക്കാതെ ഐറിഷ് മാധ്യമങ്ങള്‍

ടിപ്പററി :കാറിനുള്ളില്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് സൂര്യതാപമേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ ജീവനെടുത്തത് അച്ഛന്റെ അശ്രദ്ധ തന്നെയെന്ന് റിപോര്‍ട്ട് .ക്രഷിലാക്കാന്‍ കൊണ്ടുവന്ന കുഞ്ഞിനെ കാറില്‍ മറന്നുപോയതാണ് ദുരന്തമായത്.അച്ഛന്‍ കാര്‍ ലോക്ക് ചെയ്തിറങ്ങുമ്പോള്‍ പോലും ഉറക്കത്തിലായിരുന്ന കുഞ്ഞിനെക്കുറിച്ച് ഓര്‍ത്തില്ല.എന്നിരുന്നാലും സംഭവം പെരുപ്പിച്ച് കാട്ടാത്ത സമീപനമാണ് ഐറിഷ് മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.മരിച്ച കുഞ്ഞിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും.

ഏഴുമാസം പ്രായമുള്ള ക്ലോ ഫോഗര്‍ടിയാണ് സ്വന്തം പിതാവിന്റെ അനാസ്ഥയില്‍ കാറില്‍ സൂര്യാഘാതത്തിനിരയായത്.പോള്‍-ലൂയിസ് ഫോഗര്‍ടി ദമ്പതികളുടെ ഏക മകളാണ് മരിച്ച പെണ്‍കുട്ടി.കൗണ്ടി ടിപ്പററിയിലെ സോളോഹെഡ് സെന്റ് നിക്കോളാസ് ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക.

2015ലാണ് ഇവര്‍ വിവാഹിതരായത്.ടിപ്പററി ടൗണിലായിരുന്നു താമസം.സമീപത്തെ കില്‍ഫീക്കല്‍ ഗ്രാമത്തിലേക്ക് താമസം മാറ്റുന്നതിനുള്ള തീരുമാനത്തിലായിരുന്നു ഈ കുടുംബം. കൗണ്‍സിലറും പോളിന്റെ സുഹൃത്തുമായ മൈക്കിള്‍ ഫിട്സ് ജെറാള്‍ഡ് സംഭവത്തെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞത്: ഇടവകയില്‍ പോള്‍ പുതിയവീട് വെക്കുന്നുണ്ടായിരുന്നു.അതിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ഈ ദുരന്തമുണ്ടാകുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പും സംസാരിച്ചിരുന്നു.എന്നാല്‍ പെട്ടെന്നുതന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഭാര്യക്ക് എന്തോ ചില അത്യാവശ്യ കാര്യങ്ങളുണ്ടായിരുന്നതിനാലാണ് വ്യാഴാഴ്ച ജോലിക്ക് പോന്നപ്പോള്‍ പോള്‍ ക്ലോയെ കൂടെക്കൊണ്ടുന്നത്.ഡണ്‍ഡ്രമിലെ ഒ ഡയേഴ്സ് സ്റ്റീലില്‍ മാനേജരാണ് പോള്‍.

ക്രഷിലാക്കാന്‍ വേണ്ടിയായിരുന്നു മകളെ കൊണ്ടുവന്നത്. എന്നാല്‍ അക്കാര്യമേ പോള്‍ മറന്നുപോയി.കുഞ്ഞ് കാറിനെ പുറകിലെ സീറ്റില്‍ നല്ല ഉറക്കത്തിലായിരുന്നു.ഒരു ഫാക്ടറിക്ക് സമീപമായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തത്.

കാറിന്റെ പുറകിലെ വിന്‍ഡോയുമെല്ലാം അടച്ചിരിക്കുകയായിരുന്നു.വ്യാഴാഴ്ച 25 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്.ഒരു തണലുമുണ്ടായിരുന്നില്ല.കുഞ്ഞിനെ കൂടെക്കൊണ്ടുവന്ന കാര്യമേ പൂര്‍ണമായും മറന്ന പോള്‍ തന്റെ ജോലിയില്‍ പൂര്‍ണ വ്യാപൃതനായി.കുട്ടിയൊന്നു കരയുകയോ മറ്റോ ചെയ്തിരുന്നെങ്കിലും പോള്‍ ഓര്‍മിക്കുമായിരുന്നു. എന്നാല്‍ വാഹനത്തില്‍ അവള്‍ നല്ല ഉറക്കത്തിലായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷമാണ് ലോക്കല്‍ ജിപിയും അടിയന്തിര അത്യാഹിത വിഭാഗവുമെല്ലാം പാഞ്ഞെത്തിയത്. കുഞ്ഞിനെ ആംബുലന്‍സില്‍ കീല്‍ഫീക്കിള്‍ ജി.എ.എയിലും തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലുമെത്തിച്ചെങ്കിലും അവള്‍ മരിച്ചിരുന്നു. മനുഷ്യസഹജമായ പിഴയില്‍ സംഭവിച്ചതാണ് അത്. പതിവില്ലാത്ത തിരക്കുകളൊന്നും പോളിനുണ്ടായിരുന്നില്ല. ലൂയിസിന് മറ്റെന്തോ ജോലി യുണ്ടായിരുന്നതുകൊണ്ടാണ് മകളെ ക്രഷിലാക്കാനായി കൊണ്ടുവന്നത്.എങ്ങനെ അവര്‍ ഈ ദുരന്തത്തെ മാനേജ് ചെയ്യുമെന്ന് എനിക്കറിയില്ല. നല്ല കഠിനാദ്ധ്വാനം ചെയ്യുന്ന കുടുംബമായിരുന്നു പോളിന്റേത്. എല്ലാം സഹിക്കാനും മറക്കാനും പോളിനും കുടുംബത്തിനും കഴിയട്ടെയെന്ന് പ്രാര്‍ഥിക്കാം.ഫിട്സ് ജെറാള്‍ഡ് പറഞ്ഞു നിര്‍ത്തി.

അമേരിക്കയില്‍ ഏതാനം മാസങ്ങള്‍ക്ക് മുമ്പ് സമാനമായ ഒരു സംഭവം ഉണ്ടായപ്പോള്‍ ലോകം മുഴുവന്‍ അറിയുകയും,രക്ഷിതാവിനെ അറസ്റ്റ് ചെയ്ത് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ടിപ്പററി സംഭവം പരമാവധി മൂടി വെയ്ക്കാന് ഐറിഷ് സര്‍ക്കാരും,ഗാര്‍ഡായും ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Scroll To Top