Sunday September 23, 2018
Latest Updates

ക്രഡിറ്റ് രജിസ്റ്റര്‍ പൂര്‍ണ്ണമായും നിലവില്‍ വന്നു,അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വായ്പാ കണക്കുകള്‍ എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും അറിയാനും അവകാശം 

ക്രഡിറ്റ് രജിസ്റ്റര്‍ പൂര്‍ണ്ണമായും നിലവില്‍ വന്നു,അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വായ്പാ കണക്കുകള്‍ എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും അറിയാനും അവകാശം 

ഡബ്ലിന്‍:ബാങ്കുകളുമായോ,ക്രഡിറ്റ് യൂണിയനുകളുമായോ.ഹയര്‍ പര്‍ച്ചേസ് ഇടപാടുകളുമായോ ബന്ധപ്പെട്ട വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അവയെല്ലാം രേഖപ്പെടുത്തുന്ന സെന്‍ട്രല്‍ ക്രെഡിറ്റ് രജിസ്റ്റര്‍ പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ നിലവില്‍ വന്നു.ഇതോടെ ഏതൊരു ഉപഭോക്താവിന്റെയും ക്രഡിറ്റ് ഹിസ്റ്ററി ഏത് ധനകാര്യസ്ഥാപനത്തിനും അറിയാനുള്ള അവകാശവും നിലവിലെത്തി.

ഏതെങ്കിലും വായ്പയ്ക്ക് ഒരാള്‍ ഒരു ധനകാര്യ സ്ഥാപനത്തെ സമീപിക്കുമ്പോള്‍ അയാളുടെ പേരില്‍ 500 യൂറോയില്‍ കൂടുതല്‍ കടം ഏതെങ്കിലും സ്ഥാപനത്തില്‍ ഉണ്ടോ എന്ന് കടം ആവശ്യപ്പെടുന്നയാളുടെ അനുമതിയില്ലാതെ തന്നെ ക്രഡിറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് വഴി സാധിക്കും.

രാജ്യത്ത് നടക്കുന്ന മോര്‍ട്ടഗേജ്, ലോണ്‍, ഓവര്‍ഡ്രാഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് പുതിയ ക്രെഡിറ്റ് രജിസ്റ്റര്‍. ഹയര്‍ പര്‍ച്ചേസ് വഴി വാങ്ങുന്ന ഇടപാടുകളും ഉടന്‍ തന്നെ ഈ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.

വായ്പ ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ വായ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതിന് ഇത് വഴി സാധിക്കും. ബാങ്കുകളും ക്രെഡിറ്റ് യൂണിയനുകളും ഉള്‍പ്പെടെയുള്ള രാജ്യത്തെ ലെന്‍ഡര്‍മാര്‍ ക്രെഡിറ്റ് രജിസ്റ്ററിനായി ഇതുവരെ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഏത് വിധത്തില്‍ വായ്പകള്‍ നിഷേധിക്കാമെന്ന കണ്ടെത്തല്‍ ത്വരിതമാക്കാന്‍ മാത്രമേ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇത് വഴി ചെയ്യാനാവുകയുള്ളുവെന്നും ,എങ്കിലും പലതരത്തിലുള്ള ന്യൂനതകള്‍ ഉള്ളതിനാല്‍ ക്രെഡിറ്റ് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നത് വിജയകരമാകില്ലായെന്നും ഐറിഷ് കണ്‍സ്യുമര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡര്‍മാര്‍ട്ട് ജ്വല്‍ അഭിപ്രായപ്പെട്ടു.

Scroll To Top