Thursday September 21, 2017
Latest Updates

ക്രംലിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമായി 

ക്രംലിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമായി 

ഡബ്ലിന്‍: ക്രംലിന്‍ മലയാളികളുടെ സംഘടനയായ ക്രംലിന്‍ മലയാളി അസോസിയേഷന്റെ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു.ഇന്ന് രാവിലെ (സെപ്റ്റംബര്‍ 13 ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ ക്രംലിന്‍ WSAF ഹാളില്‍ ആവേശോജ്വലമായ പരിപാടികള്‍ നടക്കുകയാണ്.ക്രംലിനിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് മലയാളികള്‍ WSAF ഹാളില്‍ എത്തികഴിഞ്ഞു.

കലാ സാംസ്‌കാരിക ചടങ്ങുകള്‍ അമൃത ടി.വി സുപ്പര്‍ ഡാന്‍സര്‍ ഫെയിം കുമാരി സപ്താ രാമന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ ആരംഭിച്ചു. തുടര്‍ന്നുള്ള സിനിമാറ്റിക്ക് ഡാന്‍സ്, ഗാനമേള, വിവിധ കലാ പരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മോഡിയേകും. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ കായിക മത്സരങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ജാതി മത ഭേദമന്യേ മലയാളീ കൂട്ടായ്മയെ ഏകോപിപ്പിക്കുന്ന ക്രംലിന്‍ മലയാളീ അസോസിയേഷന്റെ പുതിയ സംരംഭമായ ‘കൈയൊപ്പ്’ മാസിക യുടെ പ്രകാശനവും നടത്തപ്പെടും 

കൂടുതല്‍വിവരങ്ങള്‍ക്ക്: 0871496162

Scroll To Top