Monday September 25, 2017
Latest Updates

ക്രംലിന്‍ പള്ളിയുടെ അള്‍ത്താരയില്‍ ആത്മഹത്യാ നാടകം, ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ ഗാര്‍ഡയെത്തി രക്ഷിച്ചു 

ക്രംലിന്‍ പള്ളിയുടെ അള്‍ത്താരയില്‍ ആത്മഹത്യാ നാടകം, ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ ഗാര്‍ഡയെത്തി രക്ഷിച്ചു 

ഡബ്ലിന്‍: ക്രംലിന്‍ പള്ളിയുടെ അള്‍ത്താരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ഗാര്‍ഡ അനുനയിപ്പിച്ചു ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തി.

ഇന്നലെ വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് പ്രാര്‍ഥനയ്ക്കെത്തിയ നിരവധിയാളുകളുടെ മുന്നിലാണ് പെട്രോളില്‍ മുങ്ങിയെത്തിയ ഇയാള്‍ തീകൊളുത്തി ജീവത്യാഗത്തിനു മുതിര്‍ന്നത്.ക്രംലിനിലെ സെന്റ് ആഗ്‌നസ് പള്ളിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

അമ്പത് വയസ്സ് പ്രായമുള്ള ആളാണ് ആത്മഹത്യാ ഭീഷണിയുമായി പള്ളിയിലെത്തിയത്. ഏഴുമണി കുര്‍ബാനയ്ക്കായി വിശ്വാസികളെത്തുന്ന സമയം കൂടിയായിരുന്നു അത്.അനുരഞ്ജനത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ അനുനയിപ്പിച്ച ഗാര്‍ഡ പള്ളിക്കുള്ളില്‍ സംഭവിക്കുമായിരുന്ന ദുരന്തം ഒഴിവാക്കി.രണ്ട് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡു യൂണിറ്റുകള്‍,ആംബുലന്‍സ്,മൂന്നു ഗാര്‍ഡ യൂണിറ്റുകള്‍ എന്നിവയെല്ലാം സ്ഥലത്ത് കുതിച്ചെത്തിയിരുന്നു.ഇരുനൂറിലധികം പേരുടെ മുമ്പില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ശരീരത്തില്‍ പെട്രോളൊഴിച്ചത്.

Scroll To Top