Thursday October 18, 2018
Latest Updates

ക്യാല്ലും കൊടുംകാറ്റ് വ്യാപകമായ നാശം വിതയ്ക്കുന്നു,രാജ്യം ജാഗ്രതയില്‍  ഭയപ്പാടോടെ അയര്‍ലണ്ട്,  13 കൗണ്ടികളില്‍ ഓറഞ്ച് മുന്നറിയിപ്പ് തുടരുന്നു 

ക്യാല്ലും കൊടുംകാറ്റ് വ്യാപകമായ നാശം വിതയ്ക്കുന്നു,രാജ്യം ജാഗ്രതയില്‍  ഭയപ്പാടോടെ അയര്‍ലണ്ട്,  13 കൗണ്ടികളില്‍ ഓറഞ്ച് മുന്നറിയിപ്പ് തുടരുന്നു 

ഡബ്ലിന്‍ : ഇന്ന് വെളുപ്പിനെ മുതല്‍ രാജ്യത്തൊട്ടാകെ ആഞ്ഞു വീശുന്ന ക്യാല്ലും കൊടുംകാറ്റ് വ്യാപകമായ നാശം വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്.പല ഭാഗങ്ങളിലും മരങ്ങള്‍ റോഡിലേയ്ക്ക് വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുമുണ്ട്

ബ്രേയില്‍ നിന്നും ഗ്രേസ് ടൌണിലേക്കും ,ഹൗത്തില്‍ നിന്നും ഹൗത് ജംഗ്ഷനിലേയ്ക്കുമുള്ള ഡാര്‍ട്ട് സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

എന്നാല്‍ ലുവാസും,ഡബ്ലിന്‍ ബസും പുലര്‍ച്ചെ സര്‍വീസ് നടത്തുന്നുണ്ട്.ഡബ്ലിന്‍ മേഖലയില്‍ ‘ക്യാല്ലും കൊടുംകാറ്റ്’ പ്രതീക്ഷിച്ചത്ര വേഗതയിലല്ല പ്രവേശിച്ചതെങ്കിലും ജാഗ്രത നിര്‍ദേശങ്ങളോട് പൂര്‍ണ്ണമായും ജനങ്ങള്‍ സഹകരിക്കുന്നുണ്ട്.

കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ആവശ്യമെങ്കില്‍ അവധി പ്രഖ്യാപിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെങ്കില്‍ അപ്രകാരം ചെയ്യാനുള്ള അനുമതി പ്രാദേശിക മാനേജ്മെന്റുകള്‍ക്കാണ്.

ഓറഞ്ച് മുന്നറിയിപ്പ് ബാധിത മേഖലകളില്‍ സ്‌കൂളുകളും എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും (സര്‍വകലാശാലകള്‍, ഐ.ഒ.ടികള്‍, കൂടുതല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍) ജാഗരൂകരായി നിലകൊള്ളണം. മെറ്റ് ഏറാനില്‍ നിന്നുള്ള അറിയിപ്പുകള്‍ ഓരോ മണിക്കൂറിലും ശ്രദ്ധിക്കണമെന്നും ഒപ്പം പ്രാദേശിക റേഡിയോയും ഗാര്‍ഡയുടെ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന യാതോരു നടപടിയുമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.സ്‌കൂളുകള്‍ പൂട്ടാനുള്ള പൂര്‍ണാധികാരം അതത് സ്ഥാപനമേധാവികള്‍ക്കുണ്ടാകും.വെള്ളിയാഴ്ച രാവിലെ 9മുതല്‍ വൈകിട്ട് ആറ് വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ക്യാല്ലും കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ വിമാന,ഫെറി സര്‍വീസുകള്‍ റദ്ദാക്കി.സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.ബസ് സര്‍വീസുകളിലും മാറ്റമുണ്ട്.യാത്രക്കാര്‍ക്ക് വലിയ യാത്രാ തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രവും ഭരണകൂടവും നല്‍കുന്ന മുന്നറിയിപ്പ്.130 കിലോമീറ്ററിലേറെ വേഗതയിലുള്ള കാറ്റ് ജീവനും സ്വത്തിനും അപകടസാധ്യതയുള്ളതാണെന്ന് മെറ്റ് ഏറാന്‍ വെളിപ്പെടുത്തുന്നു.

13 തീരദേശ കൗണ്ടികള്‍ക്ക് നേരത്തേ മെറ്റ് ഏറാന്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.ബാക്കി പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വാരാന്ത്യത്തില്‍ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ അതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മെറ്റ് ഏറാനിലെ ജെറി മര്‍ഫി ഓര്‍മ്മപ്പെടുത്തി.

ഡബ്ലിനില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് രണ്ടു ഡസനോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി .കൂടുതല്‍ മാറ്റങ്ങളുണ്ടെങ്കില്‍ യാത്രക്കിറങ്ങും മുമ്പ് വിമാന സര്‍വീസ് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു.അതേ സമയം യൂറോപ്യന്‍ നെറ്റ്വര്‍ക്കിലുള്ള ഇന്നത്തെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.കെറി എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെയുള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കി.വിമാനം റദ്ദാക്കിയ സന്ദേശം യാത്രക്കാര്‍ക്ക് അയച്ചിട്ടുണ്ട്. റീബുക്കിംഗിനും റീഫണ്ടിനും എയര്‍ലൈന്‍ കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

ഐറിഷ് ഫെറീസ്  ഡബ്ലിനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള ബോട്ട് സര്‍വീസ് പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കി.

ബസ് ഏറാനും ഏതാനും സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗോല്‍വേ, ക്ലേരെ എന്നിവിടങ്ങളിലേക്കുള്ള റൂട്ട് 350, റൂട്ട് 401 സര്‍വീസുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.എല്ലാ സേവനങ്ങളും സാധാരണയായി പ്രവര്‍ത്തിക്കുമെന്ന് ലുവാസ് പറഞ്ഞു.വരും ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് റോഡു സുരക്ഷാ അതോറിറ്റി (ആര്‍എസ്എസ്) നിര്‍ദ്ദേശം നല്‍കി.

തീരദേശ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ വെള്ളക്കെട്ടുകളിലൂടെ കടന്നുപോകാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക കാലാവസ്ഥയും പ്രാദേശിക കാലാവസ്ഥ, ട്രാഫിക് റിപ്പോര്‍ട്ടുകളും പ്രകാരം നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.അത് പാലിക്കാന്‍ കാല്‍നടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top