Friday October 20, 2017
Latest Updates

കോവ്‌നെ തോറ്റോടുകയാണോ ? ഭൂരിപക്ഷം ഉറപ്പാക്കി വരദ്കര്‍ മുന്നേറുന്നു

കോവ്‌നെ തോറ്റോടുകയാണോ ? ഭൂരിപക്ഷം ഉറപ്പാക്കി വരദ്കര്‍ മുന്നേറുന്നു

ഡബ്ലിന്‍ :ഫിനഗേല്‍ നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ രണ്ടേ രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം.ഒട്ടേറെ പേരുടെ പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും അവസാനം ലിയോ വരേദ്കര്‍,സൈമണ്‍ കോവ്‌നേ എന്നിവര്‍ മാത്രമാണ് രംഗത്തുള്ളത്.

പാര്‍ട്ടി നേതൃസ്ഥാന മത്സരത്തില്‍ പരാജയം മണത്ത സൈമണ്‍ കോവ്നെയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാന നിമിഷം മാറ്റാന്‍ പോലും ഇന്നലെ ആലോചിച്ചിരുന്നു. നേതൃ പോരാട്ടത്തില്‍ നിന്നും പിന്മാറുന്നുവെന്ന സൂചന ഇത് നല്‍കിയെങ്കിലും ട്വിറ്ററില്‍ പോരാട്ടത്തിലുറച്ചു നില്‍ക്കുന്നതായി പിന്നീട് കോവ്നെ കുറിച്ചു.തന്നെ അനുകലിക്കുന്നവര്‍ പോരാട്ടത്തിലുറച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്നതായാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കോവ്നെ ട്വീറ്റ് ചെയ്തത്.കോര്‍ക്കിലെ യോഗം അലമ്പി പോകുമെന്നുള്ള സൂചനകളും ഇതിനിടയില്‍ വന്നിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടിന് കോവ്നെയുടെ സ്വന്തം തട്ടകമായ കോര്‍ക്കിലായിരുന്നു ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. അതേസമയം,ഡബ്ലിനില്‍ ലിയോ വരദ്കര്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.നിര്‍ണായകമായ നിരവധി നീക്കങ്ങളും അവിടെ ഉണ്ടായി.പ്രധാനമന്ത്രിയായി സൈമണ്‍ കോവ്നെ തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ തന്നെ അംഗമാക്കുമെന്ന് പ്രത്യാശിക്കുന്നതായി വരദ്കര്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായാല്‍ തന്റെ ടീമില്‍ കോവ്നെ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.എന്നാല്‍ മറ്റാര്‍ക്കെങ്കിലും ഇത്തരമൊരു ഓഫര്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.ആദരണീയനും കര്‍മോല്‍സുകനുമാണ് കോവ്നെയെന്ന് വരദ്കര്‍ വിശേഷിപ്പിച്ചു.

ഇതിനിടെ ഉപപ്രധാനമന്ത്രി ഫ്രാന്‍സ് ഫിട്സ്ജെറാള്‍ഡ് വരദ്കറെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ഇതോടെ പാര്‍ലമെന്ററി പാര്‍ടിയില്‍ ഭൂരിപക്ഷം പേരും വരദ്കര്‍ പക്ഷത്തേക്ക് എത്തുന്ന നിലയായി.പാര്‍ലമെന്ററി പാര്‍ടിയിലെ 63ല്‍ 44പേരാണ് വരദ്കര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്.നേതൃതിരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 65ശതമാനമാണ് പാര്‍ലമെന്ററി പാര്‍ടിക്കുള്ളത്. ഇത് പരിഗണിക്കുമ്പോള്‍ കണക്കിന്റെ അടിസ്ഥാനത്തില്‍ വരദ്കറുടെ വിജയം ഉറപ്പായിക്കഴിഞ്ഞു.

കോവ്നെയെ പിന്തുണയ്ക്കുന്ന ഏക മുതിര്‍ന്ന മന്ത്രിസഭാംഗം സൈമണ്‍ ഹാരീസ് മാത്രമാണ്.ഇദ്ദേഹത്തെ മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്നു സൂചനയില്ല.’ആരൊക്കെ മന്ത്രിസഭയിലുണ്ടാകും ഇല്ലാതാകും എന്നതൊന്നും ഇപ്പോള്‍ വിഷയമല്ല , പ്രചാരണത്തിലാണ് ഇപ്പോഴെല്ലാ ശ്രദ്ധയും’-വരദ്കര്‍ പറഞ്ഞു

Scroll To Top