Monday October 22, 2018
Latest Updates

കോവളത്ത് കാണാതായ നിഗയെ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് ഭര്‍ത്താവ്, കേരളാ പോലീസിന്റെ കഴിവ് കേട് എണ്ണിപറഞ്ഞ് ആന്‍ഡ്രു ജോര്‍ഡന്‍ ഡബ്ലിനിലെത്തി 

കോവളത്ത് കാണാതായ നിഗയെ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് ഭര്‍ത്താവ്, കേരളാ പോലീസിന്റെ കഴിവ് കേട് എണ്ണിപറഞ്ഞ് ആന്‍ഡ്രു ജോര്‍ഡന്‍ ഡബ്ലിനിലെത്തി 

ഡബ്ലിന്‍: കോവളത്ത് കാണാതായ നിഗ സ്‌ക്രോമാനെ കണ്ടുപിടിക്കുന്നവര്‍ക്കുള്ള അവാര്‍ഡ് തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ഡന്‍ .

കേരളാ പോലീസിനെതിരെയും കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ഇന്നലെ അയര്‍ലണ്ടിലെ ദേശീയ പ്രക്ഷേപണനിലയമായ ആര്‍ ടിഇ റേഡിയോയുടെ ലൈവ് ലൈനില്‍ സംസാരിക്കവെയാണ് ആന്ട്രൂ റിവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്ന വിവരവും വെളിപ്പെടുത്തിയത്.

‘സംഭവമറിഞ്ഞ് നാലാം ദിവസം ഞാന്‍ കേരളത്തില്‍ എത്തി പോലീസിനോട് നിഗയെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ നിസാരമായാണ് പോലീസ് ഉത്തരം പറഞ്ഞത്.അവള്‍ എവിടെയെങ്കിലും അടുത്ത ടൂറിന് പോയതായിരിക്കും എന്ന മട്ടിലായിരുന്നു മറുപടി.അവളെ കാണാതായി രണ്ടാഴ്ച കഴിഞ്ഞാണ് പോലീസ് അവളെ തേടാനുള്ള ശ്രമം പോലും ആരംഭിച്ചത്.’

എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തിയെന്ന് പറയുന്ന പോലീസ് സിസിടിവി പോലും പരിശോധിക്കാന്‍ സന്നദ്ധത കാട്ടിയത് രണ്ടാഴ്ചയ്ക്ക് ശേഷമാണ്.കേരളം മുഴുവനുമുള്ള പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കുകയും,ചിത്രം പതിക്കുകയൂം ചെയ്തുവെന്ന് പോലീസ് പറഞ്ഞെങ്കിലും,നിഗ കാണാതായ കോവളം ബീച്ച് ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ പോലും നിഗ കാണാതായെന്ന വിവരം അറിയുന്നത് താന്‍ അന്വേഷിച്ച് ചെന്നപ്പോഴാണെന്ന് ആന്ട്രൂ പറയുന്നു.

നിഗ ജീവിച്ചിരിക്കുന്നുവെന്ന ഉറച്ച വിശ്വാസത്തില്‍ കേരളത്തിലേയ്ക്ക് തിരിച്ചു പോകാനൊരുങ്ങുകയാണ് ആന്ട്രൂ.’എത്രയും പെട്ടന്ന് തിരിച്ചു പോകണം,നിഗയെ കണ്ടു പിടിക്കണം.’ ആന്ട്രൂ പറഞ്ഞു.അവള്‍ ഏതെങ്കിലും ഗ്യാംഗിന്റെ പിടിയില്‍ അകപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പറഞ്ഞ ആന്ട്രൂ അസുഖമായി അജ്ഞാതരായ ആളുകള്‍ക്കൊപ്പം അവള്‍ ഉണ്ടായിരിക്കാനുള്ള സംശയവും തള്ളിക്കളയുന്നില്ല.

തിരിച്ചു പോകുന്നതിന് മുമ്പ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തേടുമെന്നും അവരുടെ കൂടെ സഹായത്തോടെ ഇന്ത്യന്‍ മാധ്യമങ്ങളുടെ കൂടുതല്‍ ശ്രദ്ധ നേടാനും,പോലീസിന്റെ സഹകരണം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം ആര്‍ടിഇയോട് വെളിപ്പെടുത്തി.

ഒരു ലക്ഷം രൂപ ഒരു വലിയ തുകയാണ് എന്ന് കരുതിയാണ് ആദ്യം റിവാര്‍ഡ് പ്രഖ്യാപിച്ചത്.പിന്നീട് കേരളത്തിലെ ഡിജിപി തുക രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.

ഒരു കോടി രൂപയാക്കി റിവാര്‍ഡ് തുക ഉയര്‍ത്താനാണ് തീരുമാനമെന്ന് ആന്ട്രൂ ഇന്നലെ ഡബ്ലിനില്‍ വെളിപ്പെടുത്തി.’പണം കൈവശം ഇല്ലെങ്കിലും ഒരു ക്രൗഡ് ഫണ്ടിംഗിലൂടെ ഇതിനുള്ള സംഭാവന സമാഹരിക്കാനാവുമെന്നാണ് ആന്ട്രൂവിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ തിരിച്ചെത്തിയ ആന്ട്രൂവിനെ കേരളാ പോലീസ് നിര്‍ബന്ധിച്ചു തിരിച്ചു വിടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

നിഗ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ റൂമെടുത്ത ആന്ട്രൂ ഹോട്ടല്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും,അക്രമാസക്തനാവുകയും ചെയ്തതിനാല്‍ പോലീസ് ഇടപെടുകയും,ആന്ട്രൂവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയൂം ചെയ്തിരുന്നു.ആന്ട്രൂവിന് മാനസിക അസ്വാസ്ഥ്യം ആണെന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്.ആറ് ദിവസം തന്നെ ആശുപത്രിയില്‍ തടഞ്ഞു വെച്ചത് പോലീസാണെന്നാണ് ആന്ട്രൂ ആര്‍ടിഇ യോട് പറഞ്ഞത്.

Scroll To Top