Saturday October 20, 2018
Latest Updates

കോവളം ബീച്ചില്‍ കാണാതായ അയര്‍ലണ്ടിലെ ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ തേടി അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്

കോവളം ബീച്ചില്‍ കാണാതായ അയര്‍ലണ്ടിലെ ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ തേടി അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്

ഡബ്ലിന്‍:കോവളത്ത് വച്ചു കാണാതായ അയര്‍ലണ്ടിലെ താമസക്കാരിയായ യുവതിക്കായി പോലീസ് അന്വേഷണം ശക്തമാക്കുന്നു. കോവളം സന്ദര്‍ശിക്കുന്നതിനായി എത്തിയ കോര്‍ക്കിലെ ഹോട്ടല്‍ ജീവനക്കാരിയായ ലീഗ സ്‌ക്രാമാന്‍ എന്ന യുവതിയെ ഏതാനം ദിവസങ്ങളായി കാണാനില്ലെന്ന് പറഞ്ഞു ഒപ്പമുണ്ടായിരുന്ന സഹോദരിയാണ് പോലീസില്‍ പരാതിപ്പെട്ടത്.

ഫെബ്രുവരി 21 മുതല്‍ പോത്തന്‍കോട് ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്ന ഇവര്‍ ബുധനാഴ്ച മുതലാണ് കാണാതായിരിക്കുന്നത്.

കോര്‍ക്കില്‍ ഹോട്ടല്‍ ജീവനക്കാരിയായ ഇവരുടെ കുടുംബം വര്‍ഷങ്ങളായി അയര്‍ലണ്ടിലാണ് താമസിക്കുന്നത്.

മാനസിക ബുദ്ധിമുട്ടുകളും ഡിപ്രഷനും അനുഭവിച്ചിരുന്ന ലിഗ ഇതിനായുള്ള ചികിത്സക്കാണ് ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ യുവതിയെ കാണാനില്ലെന്നാണ് സഹോദരിയുടെ പരാതി. അന്നേ ദിവസം രാവിലെ പതിവായുള്ള യോഗയില്‍ സംബന്ധിക്കാന്‍ താല്പര്യം കാണിച്ചില്ലെന്നും സഹോദരി ലൈസ പോലീസിനോട് പറഞ്ഞു. എന്നാല്‍ ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് ആയുര്‍വേദ കേന്ദ്രത്തിലെ ജീവനക്കാരും പറയുന്നു.

സംഭവദിവസം ലിഗ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. അതേസമയം, തന്റെ വാഹനത്തില്‍ യുവതിയെ കോവളം ബീച്ചില്‍ എത്തിച്ചിരുന്നതായി ഒരു ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്.ഉടനെ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബീച്ചില്‍ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

പോലീസ് FIR രജിസ്റ്റര്‍ ചെയ്തു കേസ് അന്വേഷണം ആരംഭിച്ചു. പോത്തന്‍കോട് , കോവളം പ്രദേശങ്ങളില്‍ വിവിധ ഹോട്ടലുകളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനകള്‍ ഒന്നും കിട്ടിയില്ല. ലിഗയ്ക്ക് പരിചയം ഉള്ളതും തനിയെ പോകാന്‍ സാധ്യത ഉള്ളതുമായ സ്ഥലങ്ങളില്‍ പ്രത്യേക അന്വേഷണവും പോലീസ് നടത്തി. L

വിഴിഞ്ഞം ഉള്‍പ്പെടെയുള്ള പ്രമുഖ ടൂറിസ്റ്റ് പ്രദേശങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മാനസിക അസ്വാസ്ത്യം ഉള്ള ആള്‍ എന്ന നിലയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ആ നിലക്കുള്ള അന്വേഷണവും നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

Scroll To Top