Saturday June 23, 2018
Latest Updates

കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടി മരിച്ചവരുടെ എണ്ണം നാലായി,തിരച്ചില്‍ തുടരുന്നു,കനത്ത മഴ തുടരുന്നു

കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടി മരിച്ചവരുടെ എണ്ണം നാലായി,തിരച്ചില്‍ തുടരുന്നു,കനത്ത മഴ തുടരുന്നു

കോഴിക്കോട്:കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി.ഇതില്‍ മൂന്നു പേരും കുട്ടികളാണ്.കൂടുതല്‍ പേരെ കാണാതായിട്ടുണ്ട്.

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ,വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി.വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

കട്ടിപ്പാറ കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്.ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തു.കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതു വയസുകാരി ദില്‍നയും സഹോദരന്‍ കുഞ്ഞാണിയും (4) മരിച്ചു.മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്.
കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി.വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു.കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി.

ശക്തമായ മഴവെള്ളത്തില്‍ പാറയും മരച്ചില്ലകളും ഒഴുകി താമരശ്ശേരി റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുന്നു
നാല് വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെങ്കിലും രണ്ട് വീടുകളില്‍ മാത്രമാണ് ആളുകള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ സ്ഥീരീകരണമായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്ത്തനം മന്ദഗതിയിലാണ്. പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി.

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍പുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മലയോര മേഖലയിലൂടെയുള്ള യാത്ര നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Scroll To Top