Wednesday April 26, 2017
Latest Updates

കോളജ് ടോയിലറ്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് സൂചന

കോളജ് ടോയിലറ്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് സൂചന

എറണാകുളം: തൃപ്പൂണിത്തുറ  എന്‍എസ്എസ് കോളജിന്റെ ടോയിലറ്റില്‍ വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ എട്ടരയോടെയാണ് എറണാകുളം മരട് സ്വദേശിനി വിദ്യയെ എന്‍എസ്എസ് കോളജിലെ ടോയിലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

വിദ്യ മരടില്‍ മുത്തശിക്കൊപ്പമായിരുന്നു താമസം. വിദ്യയെ വളര്‍ത്താന്‍ മുത്തശിയെ എല്‍പ്പിച്ച മാതാപിതകകള്‍ ഏറെ വര്‍ഷങ്ങളായി മധുരയിലാണ് താമസിക്കുന്നത്.  അന്യ സമുദായക്കാരനുമായി പ്രണയത്തിലായിരുന്ന വിദ്യയെ ബന്ധുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും മറ്റൊരു വിവാഹം ആലോചിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് വിദ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദ്യ കാമുകനുമായി കൈമാറിയ സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തു. വീട്ടുകാര്‍ അറിയാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കാന്‍  തീരുമാനിച്ചിരുന്നതായും ഫോണിലെ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്‌റ്‌മോര്‍ട്ടം നടത്തും.  വിദ്യയുടെ മാതാപിതാക്കള്‍ മധുരയില്‍ നിന്ന് എത്തിയ ശേഷമേ മൃതദേഹം സംസ്‌കരിക്കൂ.

Scroll To Top