Sunday January 22, 2017
Latest Updates

കോളജ് ടോയിലറ്റില്‍ പെണ്‍കുട്ടിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

കോളജ് ടോയിലറ്റില്‍ പെണ്‍കുട്ടിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

എറണാകുത്ത് കോളജ് ടോയിലറ്റില്‍ പെണ്‍കുട്ടിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിന്റെ ടോയിലറ്റിലാണ് കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. സ്വദേശിനി വിദ്യയാണ് മരിച്ചത്. ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് വിദ്യ. എന്‍ എസ് എസ് കോളജിനടുത്തുള്ള പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യയുടെ പാഠപുസ്തകങ്ങളും സമീപത്ത് തന്നെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജ് പടിക്കല്‍ ധര്‍ണ നടത്തി.

എട്ടു മണിയോടെ വിദ്യ കോളജിലേക്ക് പോകുന്നത് കണ്ടവരുണ്ട്. ഒന്‍പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് മണിക്ക് ബാത്ത്‌റൂമില്‍ തീ കണ്ടതിനെ തുടര്‍ വിദ്യാര്‍ത്ഥിനികള്‍ ബഹളം കൂട്ടി ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Scroll To Top