Saturday June 23, 2018
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ മേയ് 27 ഞായറാഴ്ച്ച 

കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ മേയ് 27 ഞായറാഴ്ച്ച 

കോര്‍ക്ക് :കോര്‍ക്ക് സീറോ-മലബാര്‍ സമൂഹത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അല്‍ഫോന്‍സാ എന്നീ വിശുദ്ധരുടെ സംയുക്ത തിരുന്നാള്‍ 2018 മേയ് മാസം 27 ന് ഞായറാഴ്ച വില്‍ട്ടന്‍ S.M.A ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

ഞായറാഴ്ച വൈകിട്ട് 4 .30 ന് ഫാ. ജോസഫ് കറുകയലിന്റ പ്രധാന കാര്‍മീകത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന.ഫാ.എബ്രഹാം കുളമാക്കല്‍,ഫാ. സിബി അറക്കല്‍ എന്നിവര്‍ സഹകാര്‍മീകരായിരിക്കും.

തുടര്‍ന്ന് പ്രസുദേന്തി വാഴിക്കല്‍, ലദീഞ്ഞ്, പ്രദക്ഷിണം. സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ (കോര്‍ക്ക്)ഫാ.സിബി അറയ്ക്കല്‍ അറിയിച്ചു.

Scroll To Top