Sunday June 25, 2017
Latest Updates

കോര്‍ക്ക് സിറ്റി വളരുന്നു,വലുപ്പത്തിലും ജനസംഖ്യയിലും ഇരട്ടിയിലേക്ക്

കോര്‍ക്ക് സിറ്റി വളരുന്നു,വലുപ്പത്തിലും ജനസംഖ്യയിലും ഇരട്ടിയിലേക്ക്

കോര്‍ക്ക്: ബാല്ലിന്‍കോല്ലിഗ്,ബ്ലാര്‍നി,കാരിഗ്ടുഹില്‍ എന്നി പ്രദേശങ്ങള്‍ കൂടി കോര്‍ക്ക് നഗരത്തില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ അംഗീകാരമായി.ഇനി പാര്‍ലമെന്റിന്റെ അംഗീകാരം കൂടിയായാല്‍ കോര്‍ക്ക് നഗരം ഇതോടെ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയിലേയ്ക്ക് വളരും.കോര്‍ക്ക് സിറ്റി ആള്‍ബലത്തിലും വര്‍ദ്ധനവുണ്ടാകും. ജനസംഖ്യ 200,000 കവിഞ്ഞു.ലിറ്റില്‍ ഐലന്റ്,കോര്‍ക് എയര്‍പോര്‍ട്,ബല്ലിന്‍കൊല്ലിഗ് എന്നിവിടങ്ങളുള്‍പ്പെട്ട ഏരിയയാണ് ഇത്.

2019ല്‍ ഇലക്ഷന്‍ നടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന പുതിയ മാറ്റങ്ങളോടെ കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ വളര്‍ച്ചയും ഇടംപിടിക്കും.

തുറമുഖ പ്രദേശങ്ങളായ കാരിഗലൈന്‍,വെസ്റ്റ് പാസേജ്,മങ്ക്സ് ടൗണ്‍,റിംഗാസ്‌ക്കിഡ്ഡി എന്നിവ ഇപ്പോഴും കോര്‍ക്ക് സിറ്റിയുടെ വികസനപന്ഥാവില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഇനി അതിനു വലിയ മാറ്റം വരും.കൗണ്ടിക്കും സിറ്റിക്കും വലിയ നേട്ടമുണ്ടാക്കാവുന്ന ശുപാര്‍ശകളാണ് ഇവയെന്ന് കോര്‍ക് മേയര്‍ ദേസ് കാഹില്‍ പറഞ്ഞു.ഡെയ്ല്‍ ഇത് പാസാക്കിയാല്‍ നേട്ടം സിറ്റിക്കു മാത്രമല്ല കൗണ്ടിക്കും കൂടിയായിരിക്കും.

Scroll To Top