Thursday January 18, 2018
Latest Updates

കോര്‍ക്ക് ബിഷപ്പ് ജോണ്‍ ബക്ക് ലി സ്ഥാനമൊഴിയുന്നു

കോര്‍ക്ക് ബിഷപ്പ് ജോണ്‍ ബക്ക് ലി സ്ഥാനമൊഴിയുന്നു

കോര്‍ക്ക് ;കോര്‍ക്ക്‌റോസ് രൂപതാ ബിഷപ് ജോണ്‍ ബക്ക് ലി രാജിയ്‌ക്കൊരുങ്ങുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അദ്ദേഹം രാജികത്ത് ഫ്രാന്‍സിസ് പാപ്പയ്ക്ക് സമര്‍പ്പിക്കും.

നവംബര്‍ 2 ന് 75 വയസ് പൂര്‍ത്തിയാവുന്നതിനാലാണ് അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നത്.75 മത്തെ വയസില്‍ ബിഷപ് സ്ഥാനം രാജിവെയ്ക്കുകയെന്ന കത്തോലിക്കാ മെത്രാന്മാരുടെ കീഴ്വഴക്കം പാലിച്ചുകൊണ്ടാണ് ബിഷപ് ജോണ്‍ ബക്ക് ലി രാജിവെയ്ക്കുന്നത്.മാര്‍പാപ്പ പുതിയ ബിഷപ്പിനെ നിയമിക്കുന്നത് വരെ അദ്ദേഹം ബിഷപ്പിന്റെ ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

സീറോ മലബാര്‍ സഭയ്ക്ക് കോര്‍ക്കില്‍ കമ്മ്യൂണിറ്റി തുടങ്ങുന്നതിന് പ്രോത്സാഹനം നല്കുക വഴി കോര്‍ക്കിലെ മലയാളികള്‍ക്കും ബിഷപ് ജോണ്‍ ബക്ക് ലി പ്രിയങ്കരനാണ്.രണ്ട് ദേവാലയങ്ങളില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യമടക്കം സഭയ്ക്ക് വേണ്ടി നിരവധി സഹായങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്ത് സഭയ്ക്ക് ലഭ്യമായീ.

Scroll To Top