Monday January 23, 2017
Latest Updates

കോര്‍ക്ക് തുറമുഖത്ത് മയക്കുമരുന്ന് വേട്ട; 100 മില്യന്റെ കൊക്കെയ്ന്‍ പിടിച്ചു 

കോര്‍ക്ക് തുറമുഖത്ത് മയക്കുമരുന്ന് വേട്ട; 100 മില്യന്റെ കൊക്കെയ്ന്‍ പിടിച്ചു 

കോര്‍ക്ക്: കോര്‍ക്ക് തുറമുഖത്ത് നിന്ന് 100 മില്യന്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു. ഇന്നലെ രാവിലെയായിരുന്നു മയക്കുമരുന്ന് വേട്ട. 40 ബാഗ് കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കപ്പലില്‍ ഉണ്ടായിരുന്ന മൂന്ന് ഇംഗ്ലീഷുകാരെ അറസ്റ്റ് ചെയ്തു. വെനിസ്വേലയില്‍ നിന്ന് യുകെയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. 

മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ യുകെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലും അറസ്റ്റിലായിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്യും. മക്കയബെല്ല എന്ന ആഡംബര കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആയുധധാരികളായ ഗാര്‍ഡ കപ്പലില്‍ പരിശോധന നടത്തുകയായിരുന്നു.

കപ്പലില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പ്രതിരോധമില്ലാതെ തന്നെ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് പിടിച്ചതിനെക്കുറിച്ച് ഗാര്‍ഡ ഇന്ന് രാവിലെ നടത്തുന്ന പത്ര സമ്മേളനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. കോര്‍ക്കില്‍ നിന്ന് നേരത്തെയും പല തവണ കോടികളുടെ മയക്കുമരുന്ന് പിടിച്ചിട്ടുണ്ട്

Scroll To Top