Saturday February 25, 2017
Latest Updates

കോര്‍ക്കില്‍ 9 വയസുള്ള ഇരട്ട സഹോദരങ്ങള്‍ മരിച്ച നിലയില്‍,മറ്റൊരു സഹോദരനും മരിച്ചു 

കോര്‍ക്കില്‍ 9 വയസുള്ള ഇരട്ട സഹോദരങ്ങള്‍ മരിച്ച നിലയില്‍,മറ്റൊരു സഹോദരനും മരിച്ചു 

കോര്‍ക്ക്: കോര്‍ക്കില്‍ ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. 9 വയസുള്ള ഇരട്ട സഹോദരങ്ങളാണ് മരിച്ചത്. കോര്‍ക്കിലെ ചാര്‍ലെവില്ലെയില്‍ ഇന്നലെ വൈകുന്നേരമാണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൂത്ത സഹോദരനെ പിന്നീട് 15 കിലോമീറ്റര്‍ മാറിയുള്ള മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരങ്ങളുടെ മരണം നടന്ന വീട്ടില്‍ നിന്ന് 15 കിലോ മീറ്റര്‍ മാറി ബറ്റെവന്റിലാണ് ഇവരുടെ സ്റ്റെപ് ബ്രദറായ 20 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളുടെ ദാരുണാന്ത്യം കൌണ്ടി കോര്‍ക്കിനെ ദുഖത്തിലാഴ്ത്തി 

ഇരട്ട സഹോദരങ്ങ കുത്തേറ്റാണ് മരിച്ചത്. സഹോദരങ്ങള്‍ മരിച്ച് കിടക്കുന്നത് കണ്ട ഇവരുടെ മറ്റൊരു സഹോദരനും അയല്‍വാസിയും ചേര്‍ന്ന് ഗാര്‍ഡയെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം കുട്ടികളുടെ മാതാപിതാക്കള്‍ കില്‍മലോക്കിലായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ വീട്ടിലും പരിസര പ്രദേശങ്ങളിലും ഗാര്‍ഡയും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടങ്ങി.

Scroll To Top