Thursday February 23, 2017
Latest Updates

കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും,ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു 

കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും,ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു 

കോര്‍ക്ക് :കോര്‍ക്കിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും,ഇന്ത്യയുടെ 68 മത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.

ക്ലോഹീനിലെ ദി മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ചര്‍ച്ചില്‍ നടന്ന സ്വര്‍ഗാരോപണ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ കാര്‍മികത്വം വഹിച്ചു.വി. കുര്‍ബാനയോടനുബന്ധിച്ച് ഇറാക്കിലും മറ്റു രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി

തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി.ഇന്ത്യയോടുള്ള സൗഹൃദം പ്രഖ്യാപിച്ചു കൊണ്ട് തദ്ദവസരത്തില്‍ ഫാ.കോണല്‍ ലിയാം ഓ ഡ്രിസ്‌കോള്‍ ഐറിഷ് പതാകയും ഉയര്‍ത്തി.തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനവും ആലപിച്ചു. 

തിരുകര്‍മ്മങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലും ഒട്ടേറെ ഐറിഷ് വംശജരും പങ്കെടുത്തു.തുടര്‍ന്ന് മധുര വിതരണവും ഉണ്ടായിരുന്നു.

വാര്‍ത്ത:ജേക്കബ് പോള്‍

cor inde 2

cor inde 3 

Scroll To Top