Tuesday February 21, 2017
Latest Updates

കോര്‍ക്കില്‍ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികയോഗം നടത്തി 

കോര്‍ക്കില്‍ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികയോഗം നടത്തി 

കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷിക യോഗത്തിനു ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച സിറ്റിയിലെ ലാവര്‍ണ ഹാളില്‍ വച്ച് വൈകുന്നേരം 6 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ചടങ്ങില്‍ ചാപ്ലിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അധ്യക്ഷനായിരുന്നു. സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയെ മാതൃകയാക്കി എല്ലാ കുടുംബ കൂട്ടായ്മകളും വാര്‍ഷിക യോഗങ്ങള്‍ നടത്തണമെന്നും. അത് അതാത് കൂട്ടായ്മകളുടെ നാമത്തിലുള്ള വിശുദ്ധരുടെ തിരുനാള്‍ ദിവസം നടത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ടോണി എം ജോസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി മിസിസ് മിനി ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പള്ളി കൈക്കാരന്‍മാരായ ശ്രീ മനോജ് വര്‍ഗീസ്, ശ്രീ സജോഷ് ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

കുടുംബ കൂട്ടായ്മയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍ കാണികളെ കോരിത്തരിപ്പിച്ചു. ചടങ്ങില്‍ സെന്റ് ഫ്രാന്‍സിസ് പള്ളി വികാരി ഫാ. യൂജിന്‍ പ്രത്യേക ക്ഷണിതാവായിരുന്നു. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഷീല ജോണ്‍സന്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും പുതിയ പ്രസിഡന്റ് ടോണി എം ജോസിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ കുടുംബ കൂട്ടായ്മ വാര്‍ഷിക യോഗത്തിന് തിരശീല വീണു.

വാര്‍ത്ത :മിനി ബിജു 

Scroll To Top