Sunday May 28, 2017
Latest Updates

കോര്‍ക്കില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി

കോര്‍ക്കില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി

കോര്‍ക്ക് :കോര്‍ക്ക് സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും,വിശുദ്ധ തോമാശ്ലീഹായുടെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയു ടെയും,വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ സംയുക്തമായി ആഘോഷിച്ചു._DSC0199

ക്‌ളോഹിനിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ്ഡീല്‍ വെച്ചു നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ കോര്‍ക്കിലെ വിശ്വാസസമൂഹം ഒന്നടങ്കം പങ്കെടുത്തു.ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ.മാര്‍ട്ടിന്‍ പറോക്കാരന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍,ഫാ ജോര്‍ജ് പുലിമലയില്‍ ,എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.ഫാ.ജോര്‍ജ് പുലിമലയില്‍ തിരുനാള്‍ സന്ദേശം നല്‍കി. പ്രസുദേന്തി വാഴ്ച്ചയും ,ലദീഞ്ഞും തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ജപമാലയര്‍പ്പിച്ചു കൊണ്ട് നടത്തിയ തിരുനാള്‍ പ്രദക്ഷണം ഭക്ത സാന്ദ്രമായിരുന്നു.തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മിറ്റികളും ,കൈക്കാരന്‍മാരും നേതൃത്വം നല്‍കി 

വാര്‍ത്ത :ജേക്കബ് പോള്‍ (പി ആര്‍ ഓ )_DSC0152_DSC0153

Scroll To Top