Sunday January 22, 2017
Latest Updates

കോര്‍ക്കില്‍ ശുദ്ധജലവിതരണം തടസപ്പെട്ടു

കോര്‍ക്കില്‍ ശുദ്ധജലവിതരണം തടസപ്പെട്ടു

കോര്‍ക്ക്: പൈപ്പ്‌ലൈന്‍ തകര്‍ന്നതു കാരണം കോര്‍ക്ക് നഗരത്തില്‍ ഭാഗികമായി കഴിഞ്ഞ ദിവസം കുടിവെള്ളം മുടങ്ങി.
കോര്‍ക്ക് പ്രദേശത്ത് അധിവസിക്കുന്ന കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും കഴിഞ്ഞദിവസം വന്ന തകരാറ് ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാറ്റില്‍ മാര്‍ക്കറ്റിലുള്ള മെയിന്‍ ട്രങ്കിനാണ് തകര്‍ച്ച ഉണ്ടായത്. ഉടനടി തന്നെ പ്രശ്‌നപരിഹാരത്തിനായി എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തിയിരുന്നു.
ഓള്‍ഡ് യോഗാല്‍ റോഡ്, സെന്റ് ലൂക്, മിഡില്‍ ഗ്ലാന്‍മെയര്‍ റോഡ്, ഓഡ്‌ലി പ്ലേസ്, റോച്ചെസ് ബില്‍ഡിംഗ്, സമ്മര്‍ഹില്‍ നോര്‍ത്ത്, ഗ്ലെന്‍തോണ്‍, ബല്ലിന്‍ഡകൊല്ലി റോഡ്, ബല്ലിഹൂളി റോഡ്, പാര്‍ക്ലാന്‍ഡ്‌സ് തുടങ്ങിയ പ്രദേശങ്ങളിലൊക്കെ കുടിവെള്ള വിതരണം ഭാഗീകമായി തടസപ്പെട്ടു.
ലോക്കല്‍ കൗണ്ടി കൗണ്‍സില്‍ മേഖലകളിലും കുടിവെള്ളവിതരണം മുടങ്ങി. വെള്ളം തിരികെ ലഭിച്ചുതുടങ്ങിയാല്‍ തുടക്കത്തില്‍ നിറവ്യത്യാസം കാണാന്‍ സാധ്യതയുണ്ടെന്ന് വക്താവ് അറിയിച്ചിരുന്നു.
ശുദ്ധജലവിതരണം പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും എന്നാല്‍ തുടക്കത്തിലുള്ള ജലത്തിന് നിറവ്യത്യാസം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളത്തിന്റെ നിറവ്യത്യാസം മാറിയിട്ട് ജലം ഉപയോഗിച്ചുതുടങ്ങണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Scroll To Top