Wednesday January 18, 2017
Latest Updates

കോര്‍ക്കില്‍ വാലന്റൈന്‍സ് ഡേ ആഘോഷം വര്‍ണ്ണാഭമായി

കോര്‍ക്കില്‍ വാലന്റൈന്‍സ് ഡേ ആഘോഷം വര്‍ണ്ണാഭമായി

കോര്‍ക്ക് : വേള്‍ഡ് മലയാളി കൗണ്‍സില്‍ ,കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാലന്‍ന്റൈന്‍സ് ഡേ കൊണ്ടാടി.
തികച്ചും വ്യതസ്തമായ ഫാമിലി കൂട്ടായ്മ അവിസ്മരണീയമായി.

കുട്ടികളും,മുതിര്‍ന്നവരും പാട്ടും, ഗെയിംസും, ഡാന്‍സും ആയി ആഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി .

ചെയര്‍മാന്‍ ജോസഫ് ജോസഫ് ആശംസപ്രസംഗം നടത്തി.പ്രസിഡണ്ട് ഹാരി തോമസ് സ്വാഗതവും യൂറോപ്യന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ഷാജു കുര്യാക്കോസ് നന്ദിയും പ്രകാശിപ്പിച്ചു.

യൂത്ത് ഫോറം സെക്രട്ടറി അയൂബ് നാസര്‍,ജാനെറ്റ് ഹാരി, ദിയ, ജെസ്വിന്‍ ജോസ്,കിരണ്‍ ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

ആന്റു ഔസേഫ് ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണശേഷം പൂത്തിരി കത്തിച്ച് പരിപാടികള്‍ക്ക് പര്യവസാനമായി

വാര്‍ത്ത: ഹാരി തോമസ്

vl cork

_DSC0060

20140214_214135

Scroll To Top