Sunday September 24, 2017
Latest Updates

കോര്‍ക്കില്‍ മലയാളീ സംഘടനകള്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു

കോര്‍ക്കില്‍ മലയാളീ സംഘടനകള്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളില്‍ പ്രതീക്ഷ ഉണര്‍ത്തികൊണ്ട് കോര്‍ക്ക് പ്രവാസി അസോസ്സിയേഷനും, വേള്‍ഡ് മലയാളീ കൌണ്‍സിലും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കോര്‍ക്കിലുള്ള ടോഗെര്‍ ഹര്‍ലിങ്ങ് ഫൂട്‌ബോള്‍ ക്ലബ്ബില്‍ വച്ചു നടത്തുന്നു.

കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 30ന് മുന്‍പായി കമ്മറ്റിക്കാരുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദവിവരങ്ങള്‍ നല്‍കേണ്ടതാണ്. 

കൂടാതെ ഓണഘോഷപരിപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നാം തീയതിക്കു മുന്‍പായി പാസ്സുകള്‍ വങ്ങേണ്ടതാണന്നു ഭാരവാഹികള്‍ അറിയിച്ചു. മൂന്നാം തീയതിക്കു ശേഷം പാസ്സ് വിതരണം ഉണ്ടായിരിക്കുന്നതല്ല. 

അതിവിപുലമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. സംയുക്ത ഓണാഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ വേണ്ടി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

വിശദ വിവരങ്ങള്‍ക്ക്:

സന്‍ജിത്ത് ജോണ്‍: 0877731879 
ജോസഫ് ജോസഫ്: 0863620000 
ഹരി: 0858864730

വാര്‍ത്ത :രാജന്‍ വി 

 

Scroll To Top