Thursday February 22, 2018
Latest Updates

കോര്‍ക്കില്‍ മഞ്ഞനിക്കര ബാവായുടെ പെരുന്നാളും സുറിയാനി കുര്‍ബാനയും ഫെബ്രുവരി 10 ന്

കോര്‍ക്കില്‍ മഞ്ഞനിക്കര ബാവായുടെ പെരുന്നാളും സുറിയാനി കുര്‍ബാനയും ഫെബ്രുവരി 10 ന്

കോര്‍ക്ക് : മഞ്ഞനിക്കര ദയറയില്‍ കബറടങ്ങിയിരിക്കുന്ന പരി. മോറാന്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തുതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2018 ഫെബ്രുവരി 10-ാം തിയതി രാവിലെ 9.00 am ന് കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ നടത്തപ്പെടുന്നു.

പെരുന്നാളിനോട് അനുബന്ധിച്ച് ഫാ. ബിജു പാറേക്കാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സുറിയാനി കുര്‍ബാനയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഫാ.ജോബിമോന്‍ സ്‌കറിയ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Trustee: Chris John – 0894619949
Secretary: Aju Paul – 0871466545

Church Address: St.michels Church, Upper glenmire, Cork 

Scroll To Top