Monday January 23, 2017
Latest Updates

കോര്‍ക്കില്‍ ഭൂചലനം

കോര്‍ക്കില്‍ ഭൂചലനം

കോര്‍ക്ക്: കോര്‍ക്ക് തീരങ്ങളില്‍ ചെറിയ തോതിലുള്ള ഭൂചലനം നടന്നതായി റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ആദ്യമായാണ് ഭൂചലനം രേഖപ്പെടുത്തുന്നത്.
1978ല്‍ ഐറിഷ് രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതുവരെയായി ഈ മേഖലയില്‍ രേഖപ്പെടുത്തുന്ന ആദ്യ ഭൂചലനമാണ് ഇതെന്ന് ഐഎന്‍എസ്എന്നും പറയുന്നു.
വെസ്റ്റ് കോര്‍ക്കിലുള്ള ബെല്ലിമഷൂനിനില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ കെല്‍ടിക് കടലിലാണ് ഭൂചലനം നടന്നത്. ഡബ്ലിനിലും വെക്‌സ്‌ഫോര്‍ഡിലും കെറിയിലുമുള്ള സീസ്മിക് സ്‌റ്റേഷനായ ഐഎന്‍എസ്എന്നും വെയില്‍സിലുള്ള ബ്രിട്ടീഷ് ജ്യോഗ്രഫിക്കല്‍ സര്‍വ്വേ സ്‌റ്റേഷനുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.
35 വര്‍ഷങ്ങളായി ഈ പ്രദേശങ്ങളില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഎന്‍എസ്എന്‍ ഡയറക്ടര്‍ ടോം ബ്ലേക് പറഞ്ഞു.
ഈയടുത്ത കാലത്തായി അയര്‍ലണ്ടില്‍ കൂടിയ തോതിലുള്ള ഭൂചലനം രേഖപ്പെടുത്തിയത് 2012 ജൂണ്‍ 6നായിരുന്നു. അന്ന് 4.0 മാഗ്‌നിറ്റിയൂഡ് ആയിരുന്നു രേഖപ്പെടുത്തിയത്. മായോയിലുള്ള ബെല്‍മുള്ളറ്റിലെ ആഗ്ലീമില്‍ നിന്നും 60 കിലോമീറ്റര്‍ വടക്കാണ് ചലനം രേഖപ്പെടുത്തിയത്.
ക്ലെയറില്‍ 2010 മേയില്‍ 2.7 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട ഭൂചലനം.

Scroll To Top