Thursday January 19, 2017
Latest Updates

കോര്‍ക്കില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു 

കോര്‍ക്കില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു 

കോര്‍ക്ക്: ഭാരതത്തിന്റെ അപ്പസ്‌തോലനും ഭാരത ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്രാദ്ധതിരുനാള്‍ കോര്‍ക്കിലെ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികള്‍ ജൂലൈ 3 ന് സഭാദിനമായി ആചരിച്ചു. വൈകിട്ട് 6 ന് ക്ലൊഹീന്‍ ദേവാലയത്തില്‍, ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ.ജോജു കോക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ലൈന്‍ ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ സഹകാര്‍മ്മികനായിരുന്നു.

ഒന്നാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ ശ്ലീഹ കൈമാറിത്തന്ന വിശ്വാസ സാക്ഷ്യം വരും തലമുറകളിലേയ്ക്ക് പകര്‍ന്ന് നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോ സീറോ മലബാര്‍ വിശ്വാസിയിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും ‘മാര്‍ത്തോമ്മ നസ്രാണികള്‍’ എന്നറിയപ്പെടുന്നതില്‍ കേരള കത്തോലിക്കര്‍ക്ക് അഭിമാനിക്കാമെന്നും തന്റെ സന്ദേശത്തില്‍ ഫാ.ജോജു കൊക്കാട്ടില്‍ പറഞ്ഞു.
DSC08174
തുടര്‍ന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ ദുക്‌റാന സന്ദേശം ചാപ്ല്യന്‍ വായിക്കുകയുണ്ടായി.തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം തോമസ് നാമധാരികളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു.


വാര്‍ത്ത :ജേക്കബ്ബ് പോള്‍

Scroll To Top