Monday February 27, 2017
Latest Updates

കോര്‍ക്കില്‍ ഓശാനത്തിരുനാളോടെ വാര്‍ഷിക ധ്യാനത്തിനും ,വിശുദ്ധ വാരാചരണത്തിനും തുടക്കമായി

കോര്‍ക്കില്‍ ഓശാനത്തിരുനാളോടെ വാര്‍ഷിക ധ്യാനത്തിനും ,വിശുദ്ധ വാരാചരണത്തിനും തുടക്കമായി

കോര്‍ക്ക്: സീറോ മലബാര്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചുകൊണ്ട് വിശുദ്ധവാരത്തിന് ആരംഭം കുറിച്ചു. ഞായറാഴ്ച , ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ചര്‍ച്ച് ഓഫ് ദി മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഗനില്‍ വച്ച് റവ.
ഡോ. സോണി തെക്കുമുറിയില്‍ ,ചാപ്ലിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തിയ പരിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള ശുശ്രൂഷകളിലും കോര്‍ക്കിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു.

ജെറുശലേമിലേക്കുള്ള യേശുനാഥന്റെ രാജകീയ പ്രവേശനത്തെ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയെ അനുസ്മരണമായി കുരുത്തോലകള്‍ഏന്തി വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി

ദിവ്യബലിക്ക് ശേഷം റവ. ഡോ സോണി തെക്കുംമുറിയില്‍ നയിക്കുന്ന ത്രിദിന വാര്‍ഷികധ്യാനത്തിന് ആരംഭമായി. വെല്ലുവിളികള്‍ ഏറിവരുന്ന ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ പരിശുദ്ധ കുര്‍ബാനയെ അടിസ്ഥാനമാക്കിയും ആശ്രയിച്ചും ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഫാ.സോണി തെക്കുംമുറി വിശാസികളോട് പങ്കുവെച്ചു.IMG_1491IMG_1499

തിങ്കള്‍, ചൊവ്വ 14,15 ദിവസങ്ങളില്‍രാവിലെ 10.30 മുതല്‍ വൈകിട്ട് 6 വരെ ധ്യാനം
ഉണ്ടായിരിക്കുന്നതാണ്.

Scroll To Top