Friday February 24, 2017
Latest Updates

കോര്‍ക്കില്‍ അദ്ധ്യയന വര്‍ഷാരംഭവും മതബോധന വര്‍ഷാരംഭവും

കോര്‍ക്കില്‍ അദ്ധ്യയന വര്‍ഷാരംഭവും മതബോധന വര്‍ഷാരംഭവും

കോര്‍ക്ക് :കോര്‍ക്കിലെ ക്ലോഹിനിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡില്‍ വച്ച് മതബോധന വര്‍ഷാരംഭത്തിന്റെ ഭാഗമായി, അര്‍ദ്ധദിന സെമിനാര്‍ നടത്തി.ക്രിയാത്മക മാതൃപിതൃത്വത്തെക്കുറിച്ച് (Effective parenthood) ഫാ. ജോസഫ് വെള്ളനാല്‍ ക്ലാസെടുത്തു.

തുടര്‍ന്ന് നടന്ന വിശുദ്ധകുര്‍ബാന മദ്ധ്യേ, പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങള്‍ സൂചിപ്പിക്കുന്ന ഏഴു തിരികള്‍ ഫാ.ജോസഫും, അദ്ധ്യാപക പ്രതിനിധികളും, മാതാപിതാക്കളുടെ പ്രതിനിധികളും കുട്ടികളുടെ പ്രതിനിധികളും ചേര്‍ന്ന് തെളിയിക്കുകയുണ്ടായി. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ പഠനോപകരണങ്ങള്‍ വെഞ്ചരിക്കുകയും, ഫാ.ജോസഫ് വെള്ളനാലും ചാപ്ലിന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലും ചേര്‍ന്ന് ഓരോ കുട്ടികളെയും പ്രത്യേകമായി ആശിര്‍വദിക്കുകയും ചെയ്തു.

വാര്‍ത്ത :ജേക്കബ് പോള്‍ (പി.ആര്‍.ഒ)

Scroll To Top