Tuesday October 16, 2018
Latest Updates

കോര്‍ക്കിലെ വിശുദ്ധവാരാചരണവും ,വാര്‍ഷിക ധ്യാനവും ഓശാന ഞായറാഴ്ച ആരംഭിക്കും 

കോര്‍ക്കിലെ വിശുദ്ധവാരാചരണവും ,വാര്‍ഷിക ധ്യാനവും ഓശാന ഞായറാഴ്ച ആരംഭിക്കും 

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ വാര്‍ഷീക ധ്യാനവും വിശുദ്ധവാര തിരുകര്‍മ്മങ്ങളും മാര്‍ച്ച് 25 മുതല്‍ 30 വരെ വില്‍ട്ടന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

മാര്‍ച്ച് 25 ഓശാന ഞായറാഴ്ച്ച 2 മണിക്ക് വില്‍ട്ടന്‍ പള്ളിയില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് നടക്കുന്ന ധ്യാനത്തിന് ഫാ.ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഫാ.ബിനോജ് മുളവരിക്കല്‍ , ഫാ.ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ നയിക്കും.

ധ്യാനത്തിന്റെ സമാപനദിവസമായ മാര്‍ച്ച് 27 നു രാവിലെ 11 നു ആരംഭിക്കുന്ന ധ്യാനം നയിക്കുന്നത് സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ്.ഫാ.ബിനോജ് മുളവരിക്കല്‍, ഫാ.ബിജു മുട്ടത്തുകുന്നേല്‍ എന്നിവരും പങ്കെടുക്കും.

മാര്‍ച്ച് 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4 നു വി.കുര്‍ബാന ,കാല്‍കഴുകല്‍ ശുശ്രുഷ , അപ്പംമുറിക്കല്‍ ശുശ്രുഷ എന്നിവ ആചരിക്കും .

മാര്‍ച്ച് 30 നു ദുഃഖവെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 :30 നു പീഢാനുഭവ വായന ,ആഘോഷമായ കുരിശിന്റെവഴി , സ്ലീവാ വണക്കം എന്നീ തിരുകര്‍മ്മങ്ങള്‍ നടക്കും.

ഉയര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 31 ശനിയാഴ്ച്ച വൈകുന്നേരം 5:00 നു ആരംഭിക്കും.

പീഡാനുഭവവാര തിരുകര്‍മ്മങ്ങളിലൂടെ തുടരുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിലുള്ള പങ്കുചേരാന്‍ വഴി അദ്ധ്യാത്മീകമായ ഉണര്‍വും ചൈതന്യവും വിശുദ്ധീകരണവും പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവകാ ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top