Sunday July 22, 2018
Latest Updates

കോര്‍ക്കിലെ വില്‍ട്ടണ്‍ ഷോപ്പിങ്ങ് സെന്റര്‍ നവീകരിക്കാന്‍ ചെലവിട്ടത് 100 മില്യന്‍ 

കോര്‍ക്കിലെ വില്‍ട്ടണ്‍ ഷോപ്പിങ്ങ് സെന്റര്‍ നവീകരിക്കാന്‍ ചെലവിട്ടത് 100 മില്യന്‍ 

കോര്‍ക്ക് :അയര്‍ലണ്ടിലെ പ്രധാന ഷോപ്പിങ്ങ് സെന്ററുകളിലൊന്നായ വില്‍ട്ടണ്‍ ഷോപ്പിങ്ങ് സെന്റര്‍ മുഖം മിനുക്കി ഉപഭോക്താക്കള്‍ക്ക് മുമ്പിലെത്തുന്നു. 100 മില്യണിനടത്ത് ചിലവിട്ടാണ് ഷോപ്പിങ്ങ് സെന്ററിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

കോര്‍ക്ക് സിറ്റിക്കടുത്തായുള്ള പുതിയ വില്‍ട്ടണ്‍ ഷോപ്പിങ്ങ് സെന്ററില്‍ മള്‍ട്ടി സക്രീന്‍ സിനിമ തീയേറ്റര്‍, ഹോട്ടല്‍, ലൈഫ്സ്ററെല്‍ ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നവീകരിച്ച ഷോപ്പിങ്ങ് സെന്ററിലുണ്ടാകും.

പുതിയ കെട്ടിടത്തെക്കുറിച്ചും അതിലൊരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചും ഷോപ്പിങ്ങ് സെന്ററിന്റെ ഉടമകളായ ക്ലെറഡണ്‍ പ്രോപ്രര്‍ട്ടീസ് തന്നെ മീറ്റിങ്ങ് നടത്തി പൊതുജനങ്ങളെ അറിയിക്കും.

പതിനെട്ട് മാസത്തിലധികം സമയമെടുത്താണ് പുതിയ ഷോപ്പിങ്ങ് സെന്റര്‍ എന്ന പദ്ധതിയെ പൂര്‍ണമായും പഠിച്ചതെന്ന് ക്ലെറഡണ്‍ പ്രോപ്രര്‍ട്ടീസിന്റെ വക്താക്കള്‍ പറയുന്നു. നേരത്തെ കെട്ടിടത്തിന്റെ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നില്ല.

തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കോര്‍ക്ക് സിറ്റി കൗണ്‍സില്‍ നിന്നും. ഈ മാസത്തിനുളളില്‍ തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Scroll To Top