Sunday August 19, 2018
Latest Updates

കോര്‍ക്കിലെ മലയാളി നഴ്സിന് വാഹനമിടിച്ച് പരിക്കേറ്റു 

കോര്‍ക്കിലെ മലയാളി നഴ്സിന് വാഹനമിടിച്ച് പരിക്കേറ്റു 

കോര്‍ക്ക്:കോര്‍ക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് പരിക്കേറ്റ മലയാളി യുവതിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സിനി ചാക്കോയാണ് അപകടത്തില്‍ പെട്ടത്.

തൊട്ടു പിന്നിലായി എത്തിയ മലയാളികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അപകട നില തരണം ചെയ്തു വരുന്നതേയുള്ളുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞു മടങ്ങവേയാണ് വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടമുണ്ടായത്.ചങ്ങനാശേരി കുറിച്ചി സ്വദേശിനിയായ യുവതി കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് ജോലിയ്ക്കായി അയര്‍ലണ്ടില്‍ എത്തിയത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top