Monday December 18, 2017
Latest Updates

കോര്‍ക്കിലെ മലയാളി ദമ്പതികളുടെ മകന്‍ കേരളത്തില്‍ നിര്യാതനായി 

കോര്‍ക്കിലെ മലയാളി ദമ്പതികളുടെ മകന്‍ കേരളത്തില്‍ നിര്യാതനായി 

കോര്‍ക്ക് :കോര്‍ക്ക് മാലോയിലെ മൂവാറ്റുപുഴ സ്വദേശി ജോസിലിന്‍ കല്ലുങ്കല്‍ -അനുപ്രഭ ദമ്പതികളുടെ മകന്‍ ഡൊമിനിക്ക്(8)കേരളത്തില്‍ നിര്യാതനായി. ഏതാനം നാളുകളായി ചികിത്സയിലായിരുന്നു.

മാതാവ് അനുപ്രഭ അതിരമ്പുഴ കിഴക്കേടത്ത് കുടുംബാംഗം. സഹോദരങ്ങള്‍ :ഡേവിഡ്,ആന്‍മേരി

സംസ്‌കാരം നാളെ രാവിലെ 11 മണിയ്ക്ക് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടും.

ഡൊമിനിക്കിന്റെ ആത്മശാന്തിയ്ക്കായി ഇന്ന് വൈകിട്ട് 5.30 ന് മാലോയിലെ വസതിയില്‍ ഫാ.സിബി അറയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തപ്പെട്ടു.

Scroll To Top