Thursday February 23, 2017
Latest Updates

കോര്‍ക്കിലെ ബാള്‍ട്ടിമോര്‍ തീരത്ത് നൂറു കണക്കിന് ഡോള്‍ഫിനുകളെ കണ്ടെത്തി

കോര്‍ക്കിലെ ബാള്‍ട്ടിമോര്‍ തീരത്ത് നൂറു കണക്കിന് ഡോള്‍ഫിനുകളെ കണ്ടെത്തി


ഡബ്ലിന്‍: കോര്‍ക്കിലെ ബാള്‍ട്ടിമോര്‍ തീരത്ത് നൂറു കണക്കിന് ഡോള്‍ഫിനുകളെ
കണ്ടെത്തി. സകുടുംബം കടല്‍ യാത്ര ചെയ്യുകയായിരുന്ന റിച്ചാര്‍ഡ് ഒ ഫ്‌ലയാന്‍
എന്നയാളാണ് ഡോള്‍ഫിനുകളെ കണ്ടെത്തിയത്. ഡോള്‍ഫിനുകള്‍ വെള്ളത്തിന് മുകളിലേക്ക്
പൊങ്ങിവരുന്ന മനോഹര കാഴ്ച ഇയാള്‍ വീഡിയോ റെക്കോഡ് ചെയ്തു പുറത്ത് വിടുകയും
ചെയ്തു. 

ബാള്‍ട്ടിമോര്‍ തുറമുഖത്ത് നിന്ന് കേപ് ക്‌ളിയര്‍ ദ്വീപ് വരെയാണ് സംഘം
യാത്ര ചെയ്തത്. കേപ് ക്‌ളിയറില്‍ എത്തുന്നത് വരെ സമുദ്ര നിരപ്പിലേക്ക്
പൊങ്ങി വരുന്ന നൂറുകണക്കിന് ഡോള്‍ഫിനുകളെ കണ്ടെത്തിയതായി റിച്ചാര്‍ഡ് പറഞ്ഞു.

കേപ് ക്‌ളിയര്‍ വരെയുള്ള രണ്ട് മണിക്കൂര്‍ യാത്രയില്‍ ഒട്ടനവധി ഡോള്‍ഫിനുകള്‍
വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. ബാള്‍ട്ടിമോര്‍ തീരത്തെ ഡോള്‍ഫിനുകളുടെ
എണ്ണം കൂടുന്നതിനാല്‍ ബാള്‍ട്ടിമോര്‍ അയര്‍ലണ്ടിലെ ഡോള്‍ഫിന്‍
തലസ്ഥാനമായിക്കൊണ്ടിരിക്കുകയാണെന്ന് നിസംശയം പറയാനാകുമെന്ന് റിച്ചാര്‍ഡ്
പറഞ്ഞു. സമീപ വര്‍ഷങ്ങളിലായി ബാള്‍ട്ടിമോര്‍ തീരത്ത് ഡോള്‍ഫിനുകളെയും
തിമിങ്ങലങ്ങളെയും കൂട്ടമായി കണ്ടെത്തിയിട്ടുണ്ട്‌

Scroll To Top