Wednesday April 26, 2017
Latest Updates

കോര്‍ക്കിലെ ജയിലില്‍ തടവുകാരന്‍ കൊല്ലപ്പെട്ടു 

കോര്‍ക്കിലെ ജയിലില്‍ തടവുകാരന്‍ കൊല്ലപ്പെട്ടു 

കോര്‍ക്ക് :ടിവി റിമോട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോര്‍ക്ക് ജയിലിലെ തടവുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു തടവുകാരന്റെ കുത്തേറ്റാണ് തടവുകാരന്‍കൊല്ലപ്പെട്ടത്. കൊലപാതകം നടന്നിട്ടുണ്ടെന്നുള്ള കാര്യം ഐറിഷ് പ്രിസണ്‍ സര്‍വീസ്
സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രിസണ്‍ സര്‍വീസ് അറിയിച്ചു.

വൈകിട്ട് അഞ്ച് മണിയോടെ ജയിലിനുള്ളിലെ അടുക്കളയോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. നെഞ്ചിന് കുത്തേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. ഡോക്ടറെത്തി ഇയാളുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

കൊലപാതകം നടന്ന സ്ഥലം സ്റ്റേറ്റ് പതോളജിസ്റ്റ് പരിശോധിച്ചു വരികയാണ്. സാങ്കേതിക സഹായത്താല്‍ ശേഖരിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ക്കായാണ് പരിശോധന.


Scroll To Top