Sunday June 24, 2018
Latest Updates

കോര്‍ക്കിലെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

കോര്‍ക്കിലെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

വില്‍ട്ടണ്‍: കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, പതിനൊന്നാമത് മതബോധന സ്‌കൂള്‍ വാര്‍ഷികവും, ഇടവകദിനാചരണവും ഇന്ന് (ഡിസംബര്‍ 28 വ്യാഴാഴ്ച)നടത്തപ്പെടും.

ഉച്ചക്ക് 2 മണി മുതല്‍ മതബോധന അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോട് കൂടി വില്‍ട്ടണ്‍ S M A ഹാളില്‍ വച്ച് ആരംഭിക്കുന്ന ആഘോഷപരിപാടികളോട് അനുബന്ധിച്ചുള്ള പൊതുയോഗം 5 മണിക്ക് കോര്‍ക്ക് – റോസ് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ ബക്ലി ഉത്ഘാടനം ചെയ്യും. പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും, മതബോധന ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകള്‍ക്കും, ബൈബിള്‍ ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്യുന്നതാണ്.

വൈവിധ്യമാര്‍ന്ന കലാപരിപാടികളും,ക്രിസ്മസ് ഡിന്നറുമടക്കമുള്ള
വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്റേയും, കൈക്കാരന്‍മാരുടേയും മതബോധന പ്രധാനാദ്ധാപികയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ക്രിസ്മസ് ദിനാചരണത്തോട് അനുബന്ധിച്ച് ഒരുക്കിയ ക്രിസ്മസ് കേക്ക് മേക്കിംഗ് മത്സരത്തില്‍ സന്തോഷ് തോമസ് കൂറ്റാരപ്പള്ളിയും,റെനി ഫിലിപ്പും ഒന്നാം സ്ഥാനം നേടി.സൂപ്പര്‍ കേക്ക് ലേലത്തിലൂടെ 620 യൂറോയാണ് സമാഹരിച്ചത്. 

Scroll To Top