Thursday September 21, 2017
Latest Updates

കോര്‍ക്കിലെ ഇരട്ട കൊലപാതകം: കുട്ടികളുടെ മാതാവ് കൊലയാളിയായ ദത്തുപുത്രന്‍ ജോനാഥന് മാപ്പ് നല്‍കി

കോര്‍ക്കിലെ ഇരട്ട കൊലപാതകം: കുട്ടികളുടെ മാതാവ് കൊലയാളിയായ ദത്തുപുത്രന്‍ ജോനാഥന് മാപ്പ് നല്‍കി

കോര്‍ക്ക് : കോര്‍ക്കിലെ ഇരട്ട കൊലപാതകത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരട്ടകളുടെ മാതാവ് കൊലയാളിയായ ദത്തുപുത്രന്‍ ജോനാഥന് മാപ്പ് നല്‍കി. കോര്‍ക്കില്‍ കൊല്ലപ്പെട്ട തോമസ്, പാട്രിക് എന്നീ ഇരട്ടകളുടെ മാതാവ് ഹെലന്‍ ഒ ഡ്രിസ്‌കോളാണ് അവരുടെ കൊലപാതകിയായ ജോനാഥനോട് ക്ഷമിച്ചത്. യുടിവി ലൈവിനോട് സംസാരിക്കുകയായിരുന്നു അവര്‍. ജോനാഥനും താന്‍ വളര്‍ത്തിയ മകനാണ്. ലോകം മുഴുവന്‍ വെറുത്താലും തനിക്ക് അവനെ വെറുക്കാന്‍ കഴിയില്ല. അവനെയും താന്‍ വളര്‍ത്തിയതാണ്. മറ്റാരേക്കാളും തനിക്ക് ജോനാഥനെ മനസിലാകുമെന്നും ഹെലന്‍ പറഞ്ഞു. 

മൂന്ന് ആഴ്ച മുന്‍പാണ് കോര്‍ക്കിലെ വീട്ടില്‍ വച്ചു ഇരട്ടകളായ 9 വയസുകാര്‍ ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന അര്‍ദ്ധ സഹോദരന്‍ ജോനാഥാന്‍ അവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. താന്‍ ദത്തെടുക്കപ്പെട്ടതാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജോനാഥാന്‍ അര്‍ദ്ധ സഹോദരങ്ങളെയും കൊന്ന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഈ വിവരം അറിഞ്ഞത് മുതല്‍ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ഇത് ആദ്യമായാണ് കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ് പരസ്യമായി പ്രതികരിക്കുന്നത്. 

DDIDജോനാഥനെ പറ്റി തികച്ചും വികാരപരമായാണ് ആ അമ്മ പ്രതീകരിച്ചത്.’അവനെന്റെ പൊന്ന് കുഞ്ഞാണ്..എനിക്കറിയാം ലോകം മുഴുവന്‍ അവനെ വെറുത്തിരിക്കുകയാണെന്ന്.എല്ലാവരും അവനെ വെറുത്തു.എനിക്ക് എന്റെ കുഞ്ഞിനോട് ഒരിഷ്ട്ടക്കുറവുമില്ല ..നൂറ്റി ഒന്ന് ശതമാനം ഞാന്‍ അവനോടു ക്ഷമിക്കുന്നു…കുഞ്ഞുനാള്‍ തൊട്ടെ അവനെന്റെ ഓമന കുഞ്ഞാണ് ..അവനെന്റെ അഭിമാനവും ബലവും ആയിരുന്നു.ലോകത്ത് ആര് എന്തെല്ലാം പറഞ്ഞു കൊള്ളട്ടെ …ഞാന്‍ അതിനൊന്നും ചെവികൊടുക്കില്ല.എനിക്കെന്റെ കുഞ്ഞിനെ നല്ല പോലെ അറിയാം.അവന്റെ മനസ് എനിക്കറിയാം …തീരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ജോനാഥനെ സ്വന്തം മകനായി സ്വീകരിച്ച ആ വളര്‍ത്തമ്മ വിതുമ്പി.

സംഭവത്തിനു 15 മിനുട്ട് മുന്പും ഇരട്ടകുട്ടികളില്‍ ഒരാളായ പാഡിയെ അമ്മ ഫോണില്‍ വിളിച്ചിരുന്നു.അപ്പോള്‍ യാതൊരു അസ്വഭാവികതയും തോന്നിയില്ല.’ഞങ്ങള്‍ വാട്ടര്‍ ഫോര്‍ഡില്‍ ആയിരുന്നു.മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കൂടിയായിരുന്നു യാത്ര.വലിയൊരു വാഗണായിരുന്നു പാഡിയുടെ ആവശ്യം.!.അവനെന്നോട് ചോദിച്ചു ‘അമ്മേ ..അമ്മയെനിക്കു വാഗണ്‍ വാങ്ങിയോ ?ഞാന്‍ വാങ്ങിയെന്ന് പറഞ്ഞു.വണ്ടിയില്‍ കയറ്റി വെച്ചിട്ടുണ്ടെന്നും വീട്ടില്‍ വരുമ്പോള്‍ നീയും ടോം ടോമും (ഇരട്ടകളില്‍ മറ്റെയാള്‍ )അതില്‍ വീല് ഫിറ്റു ചെയ്യാന്‍ ഡാാഡീയേയും ജോനാഥനെയും സഹായിക്കണമെന്നും ഞാന്‍ പറഞ്ഞു.പാഡി സന്തോഷത്തോടെ പറഞ്ഞു.’റൈറ്റ് മമ്മി …റൈറ്റ് റൈറ്റ്,റൈറ്റ്….’അവര്‍ സന്തോഷത്തിലായിരുന്നു.പിന്നിട് 15 മിനിട്ടിനുള്ളില്‍ എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.

വിവരം അറിഞ്ഞപ്പോള്‍ എനിക്ക് പ്രാര്‍ഥിക്കാനെ ആയുള്ളൂ.ഈശോയോടും പരിശുദ്ധ അമ്മയോടും ഞാന്‍ പ്രാര്‍ഥിച്ചു..കേട്ടതൊന്നും സത്യമാവരുതേ എന്ന്..

വീട്ടിലെത്തിയപ്പോള്‍ വലിയ ജനക്കൂട്ടം കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസിലായി.മാന്യയായ ഒരു ഗാര്‍ഡ ഓഫിസര്‍ വന്ന് എന്നോട് പറഞ്ഞു.. ‘ഹെലന്‍ നമ്മുടെ കുട്ടികള്‍ പോയി..’

എന്റെ ചങ്ക് പൊട്ടിപ്പോയ നിമിഷങ്ങളായിരുന്നു അത്.പക്ഷേ ഞാന്‍ ജോനാഥനെയാണ് തേടിയത് അപ്പോഴും.എനിക്ക് അവനെ വേണമായിരുന്നു.എന്റെ കുട്ടിയെ.’ സ്‌നേഹം നിറച്ച ഓര്‍മ്മകളെ പരതി ഹെലന്‍ പറഞ്ഞു.

സംഭവത്തിന് ശേഷം ഹെലനും ഭര്‍ത്താവും ഇളയ കുട്ടികളുമായി വീട്ടുപരിസരത്ത് തന്നെ ഒരു കാരവാനിലാണ് താമസിക്കുന്നത്. കുട്ടികള്‍ ദാരുണമായി മരണമടഞ്ഞ വീട്ടില്‍ താമസിക്കാന്‍ മാനസികമായി ബുദ്ധിമുട്ട് ഉണ്ടെന്നു അവര്‍ പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോട് തുറന്ന് പറയണമെന്ന് ഹെലന്‍ ആവശ്യപ്പെട്ടു. എടുത്ത് വളര്‍ത്തിയ മക്കളെയും മാതാപിതാക്കള്‍ ഒരു പോലെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ എന്ത് പ്രശ്‌നവും മാതാപിതാക്കളുമായും പങ്കിടാന്‍ തയ്യാറാകണം. തന്റെ കുടുംബം നേരിട്ട ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും ഹെലന്‍ ഓര്‍മിപ്പിച്ചു 


Scroll To Top