Saturday January 21, 2017
Latest Updates

കോര്‍ക്കിലെ ആപ്പിള്‍ സ്റ്റോര്‍, ലിറ്റില്‍ അയര്‍ലണ്ടില്‍ വന്‍ കൊള്ള

കോര്‍ക്കിലെ ആപ്പിള്‍ സ്റ്റോര്‍, ലിറ്റില്‍ അയര്‍ലണ്ടില്‍ വന്‍ കൊള്ള

കോര്‍ക്ക് :ആപ്പിള്‍ പ്രൊഡക്ടുകളെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് കോര്‍ക്കിലെ ലിറ്റില്‍ അയലണ്ടില്‍ വന്‍ കൊള്ള. ആപ്പിളിന്റെ ഐപാഡുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് സ്റ്റോര്‍ തകര്‍ത്ത് കൊള്ളയടിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ച അര്‍ദ്ധരാത്രിക്കും തിങ്കളാഴ്ച്ച പുലര്‍ച്ചയ്ക്കും ഇടയ്ക്കാണ് ഈ വമ്പന്‍ ‘ആപ്പിള്‍ കൊള്ള’ നടന്നിരിക്കുന്നത്.
കള്ളന്‍മാര്‍ സ്റ്റോര്‍റൂം കുത്തിത്തുറന്നാണ് 50,000 യൂറോയോളം വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുമായി കടന്നുകളഞ്ഞത്.
സ്റ്റോര്‍ റൂമിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ഗാര്‍ഡ പരിശോധിച്ച് വരികയാണ്. കള്ളന്‍മാര്‍ മോഷ്ടിച്ചതിനുശേഷം വാനിലോ ചെറിയോ ട്രക്കിലോ കയറിയാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

കളവ് നടന്ന പ്രദേശം കൂടുതല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.

കോര്‍ക്കിലെ തന്നെ കിന്‍സെയില്‍ റോഡിലുള്ള ഹാര്‍വ്വേ നോര്‍മന്‍ സ്‌റ്റോറില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന കൊള്ളയുമായി ഇതിനു ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും വിശദമായ പരിശോധനകള്‍ ഗാര്‍ഡ നടത്തുന്നുണ്ട്. ഹാര്‍വ്വേ നോര്‍മന്‍ സ്‌റ്റോറില്‍ വച്ച് 100,000 യൂറോ വിലമതിക്കുന്ന ടിവികളും ലാപ്‌ടോപ്പുകളുമായിരുന്നു കൊള്ള ചെയ്യപ്പെട്ടത്.

Scroll To Top