Saturday February 25, 2017
Latest Updates

കോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് സാരമായ പരുക്ക്

കോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് സാരമായ പരുക്ക്

കോര്‍ക്ക്: കോര്‍ക്കില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ മലയാളി നഴ്‌സിനെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഡില്‍ടണില്‍ വച്ചായിരുന്നു അപകടം.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന കര്‍ദിനാള്‍ കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ സിന്ധു വിനോദിനെയാണ് (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ സിന്ധു ഓടിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ തകര്‍ന്നു പോയ കാര്‍ വെട്ടിപ്പൊളിച്ച് ഫയര്‍ ബ്രിഗേഡ് ആണ് സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ നമ്പ്യാകുളം വിനോദിന്റെ ഭാര്യയാണ്.

സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ വിനോദ് വിവരം അറിഞ്ഞു അയര്‍ണ്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Scroll To Top