Tuesday November 21, 2017
Latest Updates

കോര്‍ക്കിന് മേയറായി ഇനി ഒരു സ്വതന്ത്ര കര്‍ഷകന്‍ !

കോര്‍ക്കിന് മേയറായി ഇനി ഒരു സ്വതന്ത്ര കര്‍ഷകന്‍ !

കോര്‍ക്ക് :കോര്‍ക്കിന് ഇനി കര്‍ഷകനായ മേയര്‍.ഡെക്ലാന്‍ ഹുര്‍ളിയെന്ന സ്വതന്ത്ര കൗണ്‍സിലര്‍ക്കാണ് ഫിയനഫാളുമായുള്ള ധാരണയെ ത്തുടര്‍ന്ന് പുതിയ സ്ഥാനലബ്ധിയുണ്ടായത്. വോട്ടെടുപ്പില്‍ എതിരാളി (എസ്.എഫ്) പോള്‍ ഹയേസിനെ 26-8 എന്ന നിലയിലാണ് ഹുര്‍ളി വീഴ്ത്തിയത്.

15 ഫിനഗേല്‍ കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.2009ലാണ് ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.എന്നാല്‍ ഈ പദവി അപ്രതീക്ഷിതമാണ്- ഹുര്‍ളി പറഞ്ഞു.സിറ്റിയുടെ അതിര്‍ത്തി ദീര്‍ഘിപ്പിക്കുന്നതിനെ എതിര്‍ക്കുമെന്ന സൂചനയും അദ്ദേഹം തുടക്കത്തില്‍ത്തന്നെ നല്‍കി.അത് വെസ്റ്റ് കോര്‍ക്കിന് ദോഷകരമാവുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമവാസികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും ഡണ്‍മാന്‍വേ ഫാമിലി റിസോഴ്സ് സെന്റര്‍ ആന്റ് വര്‍ക്സ് ചെയര്‍മാന്‍ കൂടിയായ മേയര്‍ പറഞ്ഞു.

2013ലെ കാലിത്തീറ്റ പ്രതിസന്ധിയില്‍ ഇദ്ദേഹത്തിന്റെ 60 ഏക്കര്‍ വരുന്ന കന്നുകാലി ഫാമാണ് നശിച്ചത്.ആ സമയത്ത് കാലിത്തീറ്റ വാങ്ങാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.’മറ്റു ചെറിയ കര്‍ഷകരെപ്പോലെ എനിക്കും അത് ദുരിതകാലമായിരുന്നു.സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിച്ചില്ല.പതുക്കപ്പതുക്കെ ഡയറി ബിസിനസ് അഭിവൃദ്ധിപ്പെടുകയാണ്. അതിനാലാണല്ലോ എനിക്കിവിടെ എത്തിപ്പെടാനായത്’ മേയര്‍ പറഞ്ഞു.സീമുസ് മക്ഗ്രാത് (എഫ്എഫ്) പദവിയൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്.

Scroll To Top