Monday January 23, 2017
Latest Updates

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനമില്ലെന്ന് സ്പീക്കര്‍ ഔദ്യോഗികമായി അറിയിച്ചു

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനമില്ലെന്ന് സ്പീക്കര്‍ ഔദ്യോഗികമായി അറിയിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ലോകസഭ പ്രതിപക്ഷ നേതൃസ്ഥാനം നല്കില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം അനുസരിച്ചാണ് നടപടി. കോണ്‍ഗ്രസിന് പത്ത് ശതമാനം സീറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 44അംഗങ്ങളാണ് ലോകസഭയിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കഴിഞ്ഞ മാസം 60 എം.പിമാര്‍ ഒപ്പിട്ട നിവേദനം കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ഘടകകക്ഷിയായ എന്‍.സി.പി അംഗങ്ങള്‍ കൂടി ഒപ്പിട്ട നിവേദനമാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്. എന്നാല്‍ ഈ നടപടി അംഗീകരിക്കാനാകില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി.

Scroll To Top