Saturday January 21, 2017
Latest Updates

കോട്ടയത്ത് അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

കോട്ടയത്ത് അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് മദ്യപാനിയായ മകന്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു. കോട്ടയം പാലായിലാണ് സംഭവം. 25 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള കുറ്റം സമ്മതിച്ചു. മദ്യപിച്ച് എത്തുന്ന മകന്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. പീഡനത്തിന് ഇരയായ സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കാന്‍ അറസ്റ്റിലായ യുവാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. പാല എസ്‌ഐ കെ. പി. തോംസണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പലവിധത്തിലുള്ള പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും സ്വന്തം മക്കളില്‍ നിന്ന് പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിന്റെ ആഘാതത്തിലാണ് ജില്ലയിലെ ജനങ്ങള്‍.

Scroll To Top