Friday January 20, 2017
Latest Updates

കോട്ടയം നസീറും ,അര്‍ച്ചന കവിയും ചാരിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലേയ്ക്ക് 

കോട്ടയം നസീറും ,അര്‍ച്ചന കവിയും ചാരിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലേയ്ക്ക് 

ഡബ്ലിന്‍ :കോട്ടയം നസീറും ,അര്‍ച്ചന കവിയും അടങ്ങുന്ന ചലച്ചിത്ര കലാസംഘം അയര്‍ലണ്ടില്‍ എത്തുന്നു.

ക്രംലിന്‍ ഔവര്‍ ലേഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന യൂറോപ്പ് സ്റ്റേജ് ഷോ ‘വിഷന്‍ 2014’ല്‍ പങ്കെടുക്കുന്നതിനായാണ് താരനിരയുടെ അയര്‍ലണ്ട് സന്ദര്‍ശനം .ഒക്ടോബര്‍ 30, വ്യാഴാഴ്ച്ച ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലെ ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യുണിറ്റി സെന്ററിലാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്

.മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരം അര്‍ച്ചന കവിയും , മിമിക്രിസിനിമാ താരം കോട്ടയം നസീറും നേതൃത്വം നല്‍കുന്ന സ്റ്റേജ് ഷോയില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ ഫ്രാങ്കോ, സയനോര, വിപിന്‍ സേവ്യര്‍ , എന്നിവരും, മിമിക്രി താരങ്ങളായ രാജാ സാഹിബ്, സിറാജ് പയ്യോളി തുടങ്ങിയ കലാകാരന്മാരും അണി നിരക്കും.
 ഈ സംരംഭം വിജയിപ്പിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു..

വിവരങ്ങള്‍ക്ക്
0862556617 
0879631102 
0894444505

Scroll To Top