Saturday August 19, 2017
Latest Updates

കോടതി ഉത്തരവ് ഗുണം ചെയ്യും:അയര്‍ലണ്ടിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു

കോടതി ഉത്തരവ് ഗുണം ചെയ്യും:അയര്‍ലണ്ടിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു

ഡബ്ലിന്‍ :വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു. സെടാന്റ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള പുതിയ സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്.പ്രീമിയം കുറക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് വിശ്വാസലംഘനമാകുമെന്ന് മന്ത്രി ഇയോഗോണ്‍ മര്‍ഫി ഒയെറിചാട്സ് ഫിനാന്‍സ് കമ്മിറ്റിയോട് പറഞ്ഞു.

സുപ്രിംകോടതി വിധി എല്ലാ ഇന്‍ഷ്വറന്‍സുകാരുടെയും വിജയമാണെന്നു മന്ത്രി പറഞ്ഞു.സുപ്രിംകോടതിയുടെ മുന്‍ റൂളിംഗ് പ്രകാരം ഭാവിയിലെ തകര്‍ച്ച മുന്നില്‍ക്കണ്ട് ധനസമാഹരണം നടത്തേണ്ടതുണ്ടായിരുന്നു.ഈ സ്ഥിതി മുതലെടുത്ത് പ്രീമിയം വര്‍ധിപ്പിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വാഹന ഉടമകളെ വല്ലാതെ ചൂഷണം ചെയ്തിരുന്നു-സിന്‍ ഫെയിന്‍സിന്റെ പിയേഴ്സ് ഡോഹര്‍ട്ടി പറഞ്ഞു.

ഇന്‍ഷ്വറന്‍സ് ചെലവ് കുറക്കുന്നതിനുള്ള നിയമ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നതായി മന്ത്രി മര്‍ഫി വെളിപ്പെടുത്തി.ഏതായാലും അനിശ്ചിതത്വം ഒഴിവായി.മാത്രമല്ല പ്രീമിയവും കുറയും.മന്ത്രി പറഞ്ഞു.കോടതി വിധിയ്ക്ക് വിപരീതമായി പ്രീമിയം കുറച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അതിനെ വിശ്വാസ വഞ്ചനയായി കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം 60 ശതമാനം വര്‍ദ്ധിച്ചിരുന്നു.ഹൈക്കോടതിയുടെയും അപ്പീല്‍കോടതിയുടെയും സെടാന്റ റൂളിംഗിനെ തുടര്‍ന്നായിരുന്നു ഇത്.മോട്ടോര്‍ ഇന്‍ഷ്വറന്‍സ് ബ്യൂറോ സെടാന്റ ക്ലയിംസ് നല്‍കണമെന്നാണ് കീഴ് കോടതി പറഞ്ഞിരുന്നത്.
95 മില്ല്യണിന്റെ ക്ലയിമുകളുമായി മാള്‍ട് സെടാന്റ മൂന്നുവര്‍ഷം മുമ്പാണ് തകര്‍ന്നത്.ഇതിന്റെ മൂന്നിലൊന്നു കൊടുക്കാനേ കമ്പനിക്കു ശേഷിയുള്ളുവെന്ന് ലിക്വിഡേറ്റര്‍ അറിയിച്ചിരുന്നു.

എന്നാല്‍ സുപ്രിംകോടതി മോട്ടോര്‍ ഇന്‍ഷ്വറന്‍സ് ബ്യൂറോയെ പിന്തുണച്ചു വിധിച്ചു. സെടാന്റയുടെ ക്ലയിംസ് കൊടുക്കേണ്ട ബാധ്യത ബ്യൂറോയ്ക്കില്ലെന്ന് ഉത്തരവിട്ട കോടതി രാജ്യത്തിന്റെ ഇന്‍ഷ്വറന്‍സ് കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും ക്ലയിംസ് നല്‍കണമെന്നും റൂളിംഗ് നല്‍കി.സെടാന്റയുടെ ലിക്വിഡേറ്റര്‍ തകരുന്നതിനു മുമ്പ് 2014ല്‍ കമ്പനി വിറ്റിരുന്നു.1750 ക്ലയിമുകള്‍ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നു.

Scroll To Top