Saturday April 29, 2017
Latest Updates

‘കോടതിയോട് കാര്യങ്ങള്‍ തുറന്നു പറയും, പിന്നില്‍ ഉന്നതരെന്നു’ കവിതാ പിള്ള

‘കോടതിയോട് കാര്യങ്ങള്‍ തുറന്നു പറയും, പിന്നില്‍ ഉന്നതരെന്നു’ കവിതാ പിള്ള

മാനന്തവാടി :മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിനു പിന്നില്‍ ഉന്നതരായ രാഷ്ട്രീയക്കാരുണ്ടെന്നു കവിതാ പിള്ള. ഇക്കാര്യം വെളിപ്പെടുത്തുംവരെ മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കരുതെന്നും കവിതാ പിള്ളയുടെ അഭ്യര്‍ഥി ച്ചു തിരുനെല്ലി സ്‌റ്റേഷനില്‍ വച്ചാണ് കവിതാ പിള്ള മാധ്യമ പ്രവര്‍ത്തകരോടു ഇങ്ങനെ പ്രതീകരിച്ചത് . പിന്നില്‍ ഒരുപാടു പേരുണ്ടെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയക്കാരുണ്ടോയെന്ന ചോദ്യത്തിന് ഉന്നതരാണെന്നായിരുന്നു പ്രതികരണം. ജഡ്ജിയോടു കാര്യങ്ങള്‍ തുറന്നു പറയും. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ കാണും. അന്നു നിങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കണം. അതുവരെ ഉപദ്രവിക്കരുത് കവിതാ പിള്ള പറഞ്ഞു.

വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റുകള്‍ വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കവിത പിള്ള നാടുവിട്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം . തിരുനെല്ലിയില്‍ ആദിവാസി ചികില്‍സാ കേന്ദ്രത്തില്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി സുഖവാസം നടത്തവേ നാട്ടുകാരുടെ സഹായത്തോടെ ആലപ്പുഴ തലവടി ഒറ്റപ്പനക്കല്‍ സ്വദേശി കവിതാ പിള്ളയെ(40) തിരുനെല്ലിയില്‍ നിന്നു പൊലീസ് പിടികൂടിയത്.

ഇന്നലെ പത്രങ്ങളില്‍ കവിതാ പിള്ളയുടെ ചിത്രംകണ്ട് സംശയം തോന്നിയ ഒരാള്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് ഒരു മാസത്തോളമായി പലയിടത്ത് ഒളിവില്‍ താമസിച്ചിരുന്ന കവിതാ പിള്ളയുടെ അറസ്റ്റിനു വഴിയൊരുക്കിയത്. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള ദ്രാവിഡ ചികില്‍സാ കേന്ദ്രത്തില്‍ ചികില്‍സ നടത്താനെന്ന് പറഞ്ഞാണ് സമീപത്തെ അംബിക ടൂറിസ്റ്റ് ഹോമില്‍ 21ന് ഇവര്‍ താമസം തുടങ്ങിയത്. പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത വന്നതോടെ ടാക്‌സിയില്‍ കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് തിരുനെല്ലി പൊലീസ് ഇവരെയും ഒപ്പമുണ്ടായിരുന്ന െ്രെഡവര്‍ മുഹമ്മദ് അല്‍ത്താഫി(25)നെയും കസ്റ്റഡിയിലെടുത്തത്.

തിരുനെല്ലി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം തട്ടിപ്പ് കേസന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജോസിന്റെ നേതൃത്വത്തിലുളള സംഘത്തിന് പിന്നീട് ഇവരെ കൈമാറി. വഞ്ചനാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇവരെ കൊച്ചിയിലെത്തിച്ച ശേഷം അന്വേഷണം ഊര്‍ജിതമാക്കും.

തട്ടിപ്പിനിരയായവരില്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയുന്നവര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. തട്ടിപ്പിന്റെ വ്യാപ്തി 15 കോടി രൂപ കവിയുമെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഒടുവിലും കവിതാ പിള്ള തിരുനെല്ലിയില്‍ തങ്ങിയിരുന്നു. പൊലീസ് സ്‌റ്റേഷനു സമീപത്തുള്ള ലോഡ്ജിലും ഇവര്‍ തങ്ങി. സംഗീത എന്ന പേരിലായിരുന്നു താമസം. െ്രെഡവറെ സഹോദരന്‍ പ്രവീണ്‍ എന്നാണു പരിചയപ്പെടുത്തിയത്. മകന്‍ വിഷ്ണുവിന്റെ പേരിലാണു മുറി എടുത്തിരുന്നത്.

തട്ടിപ്പിലൂടെ ലഭിച്ച പണംകൊണ്ട് ഇടപ്പള്ളിയിലും അമ്മവീടായ തലവടിയിലും വീട് നിര്‍മിച്ചു. ഇടപ്പള്ളിയിലായിരുന്നു സ്ഥിരതാമസം. മറ്റ് സ്വത്തുക്കളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കവിതയും ഭര്‍ത്താവും കുറെക്കാലം വേര്‍പിരിഞ്ഞാണു കഴിഞ്ഞത്. പിന്നീട് ഒന്നിച്ചെങ്കിലും ഭര്‍ത്താവ് മുംബൈയില്‍ മരിച്ചു.

തിരുനെല്ലി ക്ഷേത്രത്തിന് സമീപം ദ്രാവിഡ ചികില്‍സാലയം നടത്തുന്ന വെള്ളന്‍ വൈദ്യരുടെ അടുക്കല്‍ നടുവേദനയ്ക്കു ചികില്‍സതേടി കവിതാ പിള്ള സെപ്റ്റംബര്‍ അവസാന വാരമാണ് എത്തിയത്. സംഗീത എന്ന കള്ളപ്പേരിലായിരുന്നു താമസം.

ഇവര്‍ വിദേശത്തേയ്ക്കു കടന്നേക്കുമെന്ന അനുമാനത്തില്‍ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടിസ് പതിച്ചിരുന്നു. അന്വേഷണം വിമാനത്താവളങ്ങളില്‍ ചുറ്റിതിരിയുമ്പോള്‍ തിരുനെല്ലി പൊലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയായിരുന്നു ഇവരുടെ ചികില്‍സ. തിരുനെല്ലിയില്‍ താമസിച്ച മുറിയില്‍ ഉഴിച്ചില്‍ ചികില്‍സ നടത്താന്‍ പറ്റില്ലെന്ന് ഉടമകള്‍ പറഞ്ഞതോടെ തിരുനെല്ലി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്ത മറ്റൊരു ലോഡ്ജിലും ഒരു ദിവസം താമസിച്ചു.

ബന്ധു മരിച്ചെന്ന് പറഞ്ഞ് ഒക്‌ടോബര്‍ ഒന്നിന് മടങ്ങി. പിന്നീട് 21ന് തിരിച്ചെത്തി. മകനും ഒപ്പമുണ്ടായിരുന്നു. ഇന്നലത്തെ പത്രത്തില്‍ ചിത്രം വരുന്നത് വരെ തികച്ചും സാധാരണ നിലയിലാണ് ഇവര്‍ മകനോടൊപ്പം തിരുനെല്ലിയില്‍ കഴിഞ്ഞത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരുനെല്ലി പ്രദേശം പൊലീസ് പലവട്ടം അരിച്ചു പെറുക്കിയതിനിടയിലും കോടികളുടെ തട്ടിപ്പു നടത്തി തിരച്ചില്‍ നോട്ടിസ് പതിച്ച വനിത സ്‌റ്റേഷന് സമീപം ഇവര്‍ 10 ദിവസം കഴിഞ്ഞതു പൊലീസിന് നാണക്കേടായി

Scroll To Top