Friday September 22, 2017
Latest Updates

കോടതിയില്‍ സരിതയെ കടന്നു പിടിച്ച സംഭവം: അന്വേഷണ ചുമതല വഞ്ചിയൂര്‍ പോലീസിന്

കോടതിയില്‍ സരിതയെ കടന്നു പിടിച്ച സംഭവം: അന്വേഷണ ചുമതല വഞ്ചിയൂര്‍ പോലീസിന്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കോടതി മുറിക്കുള്ളില്‍ വച്ച് കയറിപ്പിടിച്ച റിമാന്‍ഡ് പ്രതികെതിരെ കേസെടുത്തു. സോളാര്‍ കേസില്‍ സരിത വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായപ്പോഴായിരുന്നു സംഭവം. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ സതീഷ് എന്ന പ്രതിയാണ് സരിതയെ ഉപദ്രവിച്ചത്.

ഉടന്‍ തന്നെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സരിത പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കോടതി കേസ് വഞ്ചിയൂര്‍ പോലീസ് കൈമാറി. മൂന്നു സോളാര്‍ കേസുകളുടെ വിചാരണയ്ക്കാണു സരിത വ്യാഴാഴ്ച രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായത്. .വിചാരണ കഴിഞ്ഞു മടങ്ങുമ്പോഴാണ് ജയിലില്‍ നടന്ന അടിപിടി കേസില്‍ വിചാരണയ്‌ക്കെത്തിയ സതീഷ് സരിതയെ കടന്നുപിടിച്ചത്.

ഇതില്‍ ക്ഷുഭിതയായ സരിത പോലീസ് കസ്റ്റഡിയിലായിരുന്ന സതീഷിന്റെ കോളറില്‍ പിടിച്ചുവലിച്ചു കോടതിമുമ്പാകെ ഹാജരാക്കി. ഇതേതുടര്‍ന്ന് പരാതി ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അക്രമിക്കെതിരെ പരാതിപ്പെട്ടില്ലെങ്കില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണം ആസ്വദിച്ചുവെന്ന് തെറ്റിദ്ധരിക്കുമെന്ന് സരിത പറഞ്ഞു.

Scroll To Top