Sunday December 17, 2017
Latest Updates

കൊല്‍ക്കത്തയിലെ അനാഥബാല്യങ്ങളോടുള്ള ഐക്യദാര്‍ഢ്യമറിയിച്ച് റോബിന്‍ കീന്‍

കൊല്‍ക്കത്തയിലെ അനാഥബാല്യങ്ങളോടുള്ള ഐക്യദാര്‍ഢ്യമറിയിച്ച് റോബിന്‍ കീന്‍

കൊല്‍ക്കത്ത :സ്വന്തം നാട്ടില്‍ കൊടും തണുപ്പില്‍ ജനം മരിച്ചു വീഴുമ്പോഴും,മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ ഐറിഷ്‌കാര്‍ക്ക് ഒരു മടിയുമില്ല! മൂന്നാം ലോക രാജ്യങ്ങളിലും,ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അവികസിത മേഖലകളിലും ഹോപ്പ് ഫൗണ്ടേഷന്‍ അടക്കമുള്ള ചാരിറ്റി സംഘടനകള്‍ വഴി ആയിരക്കണക്കിന് പേരെയാണ് സഹായിക്കുന്നത്.

അനാഥാലയത്തില്‍ കഴിയുന്ന കൊല്‍ക്കത്തയിലെ ചേരിപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇത്തവണ എത്തിയത് അയര്‍ലണ്ടിന്റെ ഇതിഹാസ താരം റോബി കീനാണ്.കൊല്‍ക്കത്തയിലെ ആശിര്‍ബാദ് ബോയ്സ് ഹോമിലാണ് കായികതാരമെത്തിയത്.കീന്‍ ഇപ്പോള്‍ അത്ലറ്റിക്കോ ഡെ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുകയാണ്.ഇതിനിടെയാണ് അനാഥാലയം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയത്.അവിടുത്തെ കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച താരം സ്നേഹത്തിന്റെ കൈയ്യൊപ്പിട്ട ജഴ്സികളും അവര്‍ക്ക് സമ്മാനിച്ചു.

ആശിര്‍ബാദിലെ കുട്ടികളെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നതായി റോബി പറഞ്ഞു.കൊല്‍ക്കത്തയിലെ ചേരിയിലെ കുട്ടികള്‍ക്ക് ശോഭനമായ ഭാവിയാണ് ഹോപ്പിന്റെ ഇടപെടലിലൂടെ സാധ്യമായത്.ഭാവി വാഗ്ദാനമാകാന്‍ ഇവിടുത്തെ ഓരോ കുട്ടിക്കും കഴിയട്ടെയെന്നും ആശംസിച്ച റോബി കുട്ടികള്‍ക്കെല്ലാം ക്രിസ്മസ് മംഗളങ്ങളും നേര്‍ന്നാണ് മടങ്ങിയത്.കൈകോര്‍ത്ത് കൊണ്ടുള്ള നന്ദി പ്രകടനത്തോടെയാണ് റോബിയെ കുട്ടികള്‍ യാത്രയാക്കിയത്.

അപകടകരമായ സാഹചര്യത്തില്‍ തെരുവുകളില്‍ നിന്നും ചേരികളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ് ഹോപ് ഫൗണ്ടേഷന്റെ ആശിര്‍ബാദ് കേന്ദ്രത്തില്‍ കഴിയുന്നത്. ഇത്തരത്തിലുള്ള 12 സ്ഥാപനങ്ങളാണ് ദ ഹോപ്പ് ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ജീവിതത്തില്‍ ഒന്നുമാകാതെ പോകുമായിരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക് റോബിയെപ്പോലെയുള്ള വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനം വലിയ സന്തോഷവും പ്രചോദനവും ആവേശവുമാണ് സമ്മാനിക്കുന്നതെന്ന് ഹോപ് ഹോണററി ഡയറക്ടര്‍ മൗറീന്‍ ഫോറെസ്റ്റ് പറഞ്ഞു. ഇത്തരം സന്ദര്‍ശനങ്ങള്‍ കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.ഈ കുട്ടികളുടെ ജീവിതത്തില്‍ നമുക്ക് വ്യത്യാസം വരുത്താനാകുന്നത് ആളുകളുടെ തുടര്‍ച്ചയായ ഔദാര്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top